ലക്ഷങ്ങള്‍ ചെലവിട്ട കാട്ടൂര്‍ സ്കൂള്‍ ബസ് തുരുമ്പെടുക്കുന്നു

കാട്ടൂര്‍: കാട്ടൂര്‍ ഗവ. ഹൈസ്കൂള്‍ ബസ് തുരുമ്പെടുത്ത് നശിക്കുന്നു. ഇരിങ്ങാലക്കുട എം.എല്‍.എയായിരുന്ന തോമസ് ഉണ്ണിയാടന്‍െറ ഫണ്ടില്‍നിന്ന് അനുവദിച്ച ബസാണ് ഉപയോഗിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നത്. നേരത്തേ, സമീപ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികളെ കൊണ്ടുവരാന്‍ ബസ് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇന്ധനം, ഡ്രൈവര്‍ക്കുള്ള വേതനം, ഇന്‍ഷുറന്‍സ് തുക തുടങ്ങിയവക്ക് പണമില്ലാതെ രണ്ടുവര്‍ഷം മുമ്പേ ബസ് കട്ടപ്പുറത്തായി. ഇതത്തേുടര്‍ന്ന് ബസ് മറ്റേതെങ്കിലും സ്കൂളിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ എം.എല്‍.എക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളുള്ള സ്കൂളില്‍ 150ഓളം കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഇവരെല്ലാം സ്കൂളിന് സമീപമുള്ളവരാണെന്നും വാഹനം പരിചരിക്കാനുള്ള തുക സംഘടിപ്പിക്കാന്‍ സ്കൂളിന് കഴിയില്ളെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.