ചെന്ത്രാപ്പിന്നി: ഏക മകന്‍ സലീമിന്‍െറ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് എസ്.പിക്കും എം.എല്‍.എക്കും പരാതി നല്‍കി. ചെന്ത്രാപ്പിന്നി സ്വദേശി കോതപറമ്പില്‍ അബ്ദുല്‍ ഖാദറാണ് പരാതി നല്‍കിയത്. ഇയാളുടെ മകന്‍ സലീമിനെ 2014 ജനുവരി രണ്ടിന് കോയമ്പത്തൂര്‍ ചേരന്‍ മഹാനഗറില്‍ ജോണ്‍ മാത്തന്‍ എന്നൊരാള്‍ ബിസിനസ് കാര്യങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയിരുന്നുവത്രേ. തുടര്‍ന്ന് ഇടക്കിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അഞ്ചുമാസത്തിനുശേഷം മേയ് 26ന് ദുബൈയില്‍നിന്ന് വിളിച്ച സലീം ഒരുമാസത്തിനകം നാട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ളെന്ന് പരാതിയില്‍ പറയുന്നു. ഇതത്തേുടര്‍ന്ന് മതിലകം സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം ജോണ്‍ മാത്തന്‍െറ കോയമ്പത്തൂരിലെ താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇയാളുടെ ഭാര്യയും മകളും ഊട്ടിയില്‍ താമസിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞിട്ടും പൊലീസ് തുടരന്വേഷണം നടത്തിയില്ളെന്നും പരാതിയില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.