അഴീക്കോട്: കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ഭീതിയൊഴിയാതെ തീരദേശം. രണ്ടാഴ്ചക്കിടെയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് രണ്ട് സംഭവങ്ങളില്‍ ആറുപേര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ 25ന് അഴിമുഖത്ത് വള്ളം മറിഞ്ഞാണ് അഴീക്കോട് മുനക്കല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചത്. പിറ്റേദിവസം എന്‍ജിന്‍ നിലച്ച് ഒഴുകിയ വള്ളവും നാലുതൊഴിലാളികളെയും തക്കസമയത്ത് മറ്റ് വഞ്ചിക്കാര്‍ കണ്ടത്തെിയതിനാല്‍ രക്ഷപ്പെടുത്താനായി. തൊട്ടടുത്ത ദിവസം രാത്രി രണ്ട് തൊഴിലാളികളുമായി കൊല്ലത്തുനിന്നും കയ്പമംഗലത്തേക്ക് ഓടിച്ചുവന്ന വള്ളം കാറ്റിലകപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുറംകടലിലേക്ക് ഒഴുകിയെങ്കിലും മൂന്നരമണിക്കൂറിനുശേഷം അദ്ഭുതകരമായി തീരമണഞ്ഞു. വെള്ളിയാഴ്ചയാണ് അസ്മാബി കോളജിന് പടിഞ്ഞാറ് ഇരുമ്പുവള്ളം മരവള്ളത്തില്‍ ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇന്നലെയുണ്ടായ അപകടത്തിലും മൂന്നുതൊഴിലാളികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുനമ്പം, അഴീക്കോട്, മേഖലകളില്‍ നിന്നും ബോട്ടുകളും ഇന്‍ബോര്‍ഡ്, ഒൗട്ട്ബോര്‍ഡ് വള്ളങ്ങളും ചെറുവഞ്ചികളും ഉള്‍പ്പെടെ ആയിരത്തിലേറെ മത്സ്യബന്ധനയാനങ്ങളാണ് ഒരേസമയം കടലിലിറങ്ങുന്നത്. ഇവയിലേറെയും നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവയാണ്. മത്സ്യക്കൂട്ടങ്ങളെ കണ്ടത്തെുന്നതോടെ പ്രദേശത്ത് ഓടിയത്തെി മത്സ്യം പിടിക്കാനുള്ള മത്സരമാണ്. സമീപനാളില്‍ മത്സ്യബന്ധന യാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങള്‍ക്ക് കാരണം ഇതാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.