ഗുരുവായൂര്‍: വിവരാവകാശ നിയമവും സേവനാവകാശ നിയമവും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ചട്ടം കാറ്റില്‍ പറത്തി ഗുരുവായൂര്‍ നഗരസഭ. മുനിസിപ്പല്‍ ആക്ട് 563 എ അനുശാസിക്കുന്ന പൗരാവകാശ രേഖയും നഗരസഭയിലില്ല. പൗരന്‍െറ അവകാശങ്ങള്‍ സംബന്ധിച്ചുള്ള ചട്ടങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ളെന്ന നിലപാടിലാണ് അധികൃതര്‍. വിവരാവകാശം സംബന്ധിച്ച ബോര്‍ഡ് നേരത്തെ ഉണ്ടായിരുന്നെങ്കിലും അതില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ അവ്യക്തമായിരുന്നു. ചുമരില്‍ ചായം പൂശാനായി മാറ്റിയ ബോര്‍ഡ് പിന്നീട് തിരിച്ചു വന്നിട്ടുമില്ല. എന്നാല്‍ നഗരസഭയുടെയും വിവിധ യൂനിയനുകളുടെയും ബോര്‍ഡുകളെല്ലാം യഥാസ്ഥാനത്തുണ്ട്. സേവനാവകാശം സംബന്ധിച്ച ബോര്‍ഡ് ഇതുവരെയും നഗരസഭയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് കാണാനും അറിയാനുമായി സേവനാവകാശ നിയമം ഓരോ ഓഫിസിലും പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഗുരുവായൂരില്‍ പാലിച്ചില്ല. പല പഞ്ചായത്തുകളും നഗരസഭകളും സേവനാവകാശം വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതും ഇല്ല. പൗരാവകാശ രേഖ വര്‍ഷന്തോറും പ്രസിദ്ധീകരിക്കണമെന്ന് മുനിസിപ്പല്‍ ആക്ടില്‍ പറയുന്നുണ്ടെങ്കിലും ഗുരുവായൂരില്‍ ഇത് പ്രസിദ്ധീകരിച്ചിട്ട് വര്‍ഷങ്ങളായി. ഭരണസമിതി അധികാരമേറ്റ് ആറുമാസത്തിനകം പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്നുള്ള നിര്‍ദേശവും പാലിക്കപ്പെട്ടില്ല. നഗരസഭയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളും പരാതികളും ഏത് ഉദ്യോഗസ്ഥന്‍െറ കൈവശമാണെന്ന് അറിയാവുന്ന ഫയല്‍ ട്രാക്കിങ് 2009 ല്‍ നടപ്പാക്കിയ നഗരസഭയായിരുന്നു ഗുരുവായൂര്‍. സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം നടപ്പാക്കിയതിന്‍െറ ഖ്യാതിയും ഗുരുവായൂരിനുണ്ടായിരുന്നു. എന്നാല്‍ ഫയല്‍ ട്രാക്കിങ് സംവിധനം നിശ്ചലമായിട്ട് വര്‍ഷങ്ങളായി. നിയമം പൗരന് നല്‍കുന്ന അവകാശങ്ങള്‍ പോലും രഹസ്യമാക്കിവെക്കാനാണ് നഗരസഭ ഇപ്പോള്‍ ശ്രമിക്കുന്നത്. നഗരസഭയില്‍ ഉദ്യോഗസ്ഥ രാജാണെന്ന് പരസ്യമായി പറയുന്ന ഭരണപക്ഷമോ, പ്രതിപക്ഷമോ പൗരന്‍െറ അവകാശങ്ങള്‍ കവരുന്നതിനെതിരെ ഒരു വാക്കുപോലും ഉരിയാടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.