കൊടകര: ഉപയോഗിച്ച പ്ളാസ്റ്റിക് കുപ്പികള്‍ ഉരുക്കി പൊടിച്ച് മണലും സിമന്‍റും ചേര്‍ത്ത് ഇഷ്ടിക നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടത്തെിയ സഹൃദയ എന്‍ജിനീയറിങ് കോളജ് 2016ലെ ടെക്ടോപ് പുരസ്കാരത്തിന് അര്‍ഹരായി. വിദ്യാര്‍ഥികളായ ഗോപികാ ചന്ദ്രന്‍, റീബാ റോയ്, പ്രഭാ ജോണ്‍, ക്രിസ്റ്റി ജോണ്‍, റുക്സാന ഹംസ, ബിജോഷ എന്നിവരടങ്ങിയ ടീമിനാണ് ഈ നേട്ടം. സഹൃദയ കോളജില്‍ സംഘടിപ്പിച്ച ടെക്ടോപ് മത്സരങ്ങളുടെ സമാപന സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ഇവര്‍ക്ക് സമ്മാനിച്ചു. അടക്ക പൊളിക്കാവുന്ന യന്ത്രം അവതരിപ്പിച്ച അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ അലന്‍ അനില്‍, അജിന്‍ ഓമനക്കുട്ടന്‍, സി.എം. ആകാശ്, ജിഷ്ണു രാജീവ് എന്നിവരടങ്ങിയ ടീം രണ്ടാം സമ്മാനമായ അര ലക്ഷം രൂപ നേടി. മുംബൈ സെന്‍റ് ഫ്രാന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫ്ളേവിയന്‍ പെഗാഡോ, അങ്കിത് ഷാനു, തന്‍വി സിന്‍ഹ, നേഹ തുടങ്ങിയവര്‍ അവതരിപ്പിച്ച രോഗികള്‍ക്ക് മരുന്നു കഴിക്കാനുള്ള സമയവും അവശേഷിക്കുന്ന മരുന്നുകളുടെ വിവരങ്ങളും മൊബൈല്‍ ആപ്പിലൂടെ അറിയിക്കുന്ന ഇന്‍റലിജന്‍റ് ടാബ്ലറ്റ് ഡിസ്പന്‍സറിനാണ് മൂന്നാം സമ്മാനം. ജൂനിയര്‍ ഇന്നവേഷന്‍ വിഭാഗത്തില്‍ കെ.ടി.സി.ടി ഹൈസ്കൂള്‍ അവതരിപ്പിച്ച എനര്‍ജി സേവിങ് ബില്ലിങ് കണ്‍ട്രോള്‍ ഒന്നാം സമ്മാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.