തൃശൂര്‍: ചില പൊലീസ് ഉദ്യോഗസ്ഥരുടെ ആക്രമവും അപക്വതയും സേനക്കും സര്‍ക്കാറിനും അപകീര്‍ത്തി വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍െറ ആക്രമാസക്തമായ പെരുമാറ്റം നാടിനെ കലുഷിതമാക്കുമെന്ന് ഓരോ സേനാംഗവും മനസ്സിലാക്കണമെന്ന് അദ്ദേഹം താക്കീത് നല്‍കി. ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്ന പൊലീസായി മാറാനാവണമെന്നും കാര്‍ക്കശ്യം നിയമം നടപ്പാക്കുന്നതില്‍ മതിയെന്നും കൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസുകാരന്‍ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ച സംഭവും പരാമര്‍ശിച്ച അദ്ദേഹം പൊലീസുകാരെ ഓര്‍മിപ്പിച്ചു. ജനത്തോട് വിനയവും സഹാനുഭൂതിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 517 റിക്രൂട്ട് പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഒൗട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്തകാലത്ത് തെളിയിച്ച കേസുകളിലൊന്നും മൂന്നാംമുറ പ്രയോഗിച്ചില്ല എന്നത് പൊലീസ് സേനയുടെ മികവാണ്. ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേസുകള്‍ തെളിയിച്ചത്. ഇതൊരു പാഠമായി അംഗീകരിക്കാന്‍ എല്ലാവരും തയാറാവണം. എന്നാല്‍, സേനാംഗങ്ങളില്‍ ചിലര്‍ ആക്രമത്തിനും അഴിമതിക്കും വശം വദരാകുന്ന അനുഭവമുണ്ട്. അത് സേനക്ക് ഭൂഷണമല്ല. ബലപ്രയോഗം മാത്രമാണ് നിയമം നടപ്പാക്കാനുള്ള വഴിയെന്ന കാഴ്ചപ്പാടും മൂന്നാംമുറയും പ്രഫഷനല്‍ മികവിന്‍െറ തെളിവല്ളെന്നും മനുഷ്യത്വവും കാര്യക്ഷമതയുമാണ് സേനക്ക് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരാതിയുമായി വരുന്നവന്‍െറ നിസ്സഹായാവസ്ഥ പരിഹരിക്കാന്‍ ഉതകുന്നതാവണം പൊലീസ് സംവിധാനം. സേനാംഗങ്ങളുടെ പരിശീലനം തുടര്‍ പ്രക്രിയയാവണമെന്നും അക്കാദമി അതിന് സജ്ജമാകണം. പൊലീസ് സേനയുടെ അംഗബലം ഉയര്‍ത്താനും നവീകരിക്കാനും ആവശ്യമായ നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ആംഡ് പൊലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍ നിന്നും കേരള പൊലീസ് അക്കാദമിയില്‍ നിന്നുമാണ് സേനാംഗങ്ങള്‍ ഒമ്പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. പരേഡ്, ആയുധ പരിശീലനം, മാര്‍ഷല്‍ ആര്‍ട്സ്, യോഗ, ഡ്രൈവിങ്, കമ്പ്യൂട്ടര്‍, യുദ്ധമുറകള്‍, പ്രഥമശുശ്രൂഷ, ദുരന്ത നിവാരണം, ട്രാഫിക് നിയമങ്ങള്‍ തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്. 517ല്‍ 58 പേര്‍ ബിരുദാനന്തര ബിരുദധാരികളും 164 പേര്‍ ബിരുദധാരികളും 10 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളും രണ്ടുപേര്‍ എല്‍.എല്‍.ബി ബിരുദധാരികളുമാണ്. എ.ഡി.ജി.പിമാരായ നിതിന്‍ അഗര്‍വാള്‍, ബി.സന്ധ്യ, ഐ.ജിമാരായ എം.ആര്‍. അജിത്കുമാര്‍, മഹിപാല്‍ യാദവ്, ഡി.ഐ.ജി പി. വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രി പുരസ്കാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.