അശാസ്ത്രീയ കെട്ടിട നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം

കൊടുങ്ങല്ലൂര്‍: കാവില്‍കടവില്‍ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍െറ നിര്‍മാണം അശാസ്ത്രീയമാണെന്നുകണ്ട് നിര്‍ത്തിവെപ്പിക്കാന്‍ നഗരസഭ നിര്‍ദേശം. റോഡ് തകര്‍ച്ചക്കും മറ്റ് നഷ്ടങ്ങള്‍ക്കും കാരണമായ കെട്ടിട നിര്‍മാണം സി.പി.എം പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തത്തെിയ നഗരസഭാ അധികൃതര്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കെട്ടിടനിര്‍മാണം മൂലം മുസ്രിസ് പൈതൃക പദ്ധതിയില്‍ നിര്‍മിച്ച റോഡ് ഒരു ഭാഗം ഇടിഞ്ഞു. ശുദ്ധജല വിതരണം തടസ്സപ്പെടുംവിധം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിനും നാശമുണ്ടായി. സമീപത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിനും കേടുപറ്റിയതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മാണം നിര്‍ത്തിവെക്കണമെന്നും നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് സി.പി.എം കാവില്‍കടവ് ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിലാണ് തടയല്‍ സമരം നടന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡും മറ്റും പുനര്‍ നര്‍മിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭാധ്യക്ഷന്‍ സി.സി. വിപിന്‍ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.ആര്‍. ജൈത്രന്‍, രേഖ സല്‍പ്രകാശ് എന്നിവര്‍ സ്ഥലത്തത്തെി. നിര്‍മാണം നിര്‍ത്തിവെക്കുന്നതോടൊപ്പം നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും അധ്യക്ഷന്‍ അറിയിച്ചു. നാശനഷ്ടത്തിന് കാരണം നഗരസഭ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ഇവര്‍ക്കും നിര്‍മാണം നടത്തുന്ന സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇ.ടി. സാബുവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടി.എസ്. സുദര്‍ശനും ആവശ്യപ്പെട്ടു. മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥയാണ് റോഡ് തകര്‍ച്ചക്ക് വഴിവെച്ചതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്‍റ് പ്രശാന്ത്ലാല്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.