ചാവക്കാട്: വില്ളേജോഫിസറുടെ കണ്‍മുന്നില്‍ പാടം നികത്തി അനധികൃതമായി ക്വാര്‍ട്ടേഴ്സ് നിര്‍മാണം. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ളേജോഫിസിനോട് ചേര്‍ന്ന് കിടക്കുന്ന പാടത്ത് അമ്പത് മീറ്ററിനുള്ളിലാണ് സ്വകാര്യ വ്യക്തി നിലം നികത്തി ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നത്. ചെറിയ തോതില്‍ വിവിധ ഘട്ടമായി മണ്ണിട്ടാണിവിടെ വ്യാപകമായി പാടം നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ വീട് നിര്‍മാണത്തിനായി നല്‍കിയ അനുമതി പ്രകാരം പാടം നികത്തിയിട്ടുണ്ട്. ഇതിന്‍െറ മറവിലാണ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം ആരംഭിച്ചത്. പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനാണ് കെട്ടിട നിര്‍മാണമത്രേ. 15 സെന്‍േറാളം സ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഒരേക്കറോളം പാടം സമീപത്തായി നികത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് പുതിയ വില്ളേജോഫിസര്‍ ചുമതലയേറ്റത്. ഇതിനാല്‍ തന്നെ വില്ളേജോഫിസര്‍ക്ക് കാര്യങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. അതേസമയം മേഖലയില്‍ ഏറ്റവും കൂടുതല്‍ നിലം, വയല്‍ നികത്തലും കടപ്പുറത്തെ പുറമ്പോക്ക് വെട്ടിപ്പിടിച്ച് അനധികൃതമായി വീട് വെക്കുന്നതും എടക്കഴിയൂര്‍ വില്ളേജോഫിസ് പരിധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.