തൃശൂര്‍: ഒരു തെളിവും ബാക്കിവെക്കാതെ നടത്തിയ കവര്‍ച്ചക്ക് തുമ്പുകിട്ടാന്‍ പൊലീസ് പഴയ സ്വര്‍ണക്കവര്‍ച്ച കേസുകളാണ് ആദ്യം പരതിയത്. അപ്പോഴാണ് മേയ് 19ന് സ്വര്‍ണ വ്യാപാരിയുടെ ബാഗ് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞത്തെിയവര്‍ തട്ടിയെടുത്ത സംഭവം ശ്രദ്ധയില്‍പെട്ടത്. സ്വര്‍ണം നഷ്ടമാവാത്തതിനാല്‍ ഇതിന് പരാതിയും കേസുമുണ്ടായിരുന്നില്ല. എങ്കിലും ഈ സ്വര്‍ണവ്യാപാരിയെ കണ്ട് സംസാരിച്ച അന്വേഷണസംഘത്തിന് അന്‍സാറിനെ കുറിച്ച് സൂചന ലഭിച്ചു. അന്ന് സംഭവശേഷം സ്വര്‍ണവ്യാപാരി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരുമ്പോള്‍ അന്‍സാറിനെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി പൊലീസിനോട് പറഞ്ഞു. സ്വര്‍ണപ്പണിക്കാരനായ അന്‍സാര്‍ വാടാനപ്പള്ളിയിലെ ഒരു സുഹൃത്തുവഴി തമിഴ്നാട്ടിലെ കരിഞ്ചന്തയില്‍നിന്ന് സ്വര്‍ണം വാങ്ങാനായി കൊണ്ടുപോയ പത്തുലക്ഷത്തോളം രൂപ പൊലീസ് ചമഞ്ഞത്തെിയ തമിഴ് ഗുണ്ടകള്‍ തട്ടിയെടുത്തിരുന്നു. ഈ നഷ്ടം നികത്താനും തട്ടിയെടുക്കപ്പെട്ട പണം തിരികെ ലഭിക്കാനുമായി അന്‍സാര്‍ പഴയ സുഹൃത്തുക്കളെ സമീപിച്ചു. തൃശൂരില്‍നിന്ന് നികുതി അടക്കാതെ ട്രെയിന്‍ മാര്‍ഗം നിരവധി കിലോ സ്വര്‍ണം കൊണ്ടുപോകുന്നുണ്ടെന്നും തട്ടിയെടുത്താല്‍ പരാതി ഉണ്ടാകില്ളെന്നും സുഹൃത്തുക്കള്‍ അന്‍സാറിനോട് പറഞ്ഞു. തുടര്‍ന്ന് അന്‍സാര്‍ മുമ്പ് സ്വര്‍ണാഭരണങ്ങള്‍ പണിത് നല്‍കിയിരുന്ന ചൊവ്വൂരിലെ സ്വര്‍ണാഭരണ വ്യാപാരിയെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുത്തു. എന്നാല്‍, മേയ് 19ന് ആസൂത്രണം ചെയ്ത കവര്‍ച്ച പാളി. ഇത് അന്വേഷണസംഘത്തിന് പിടിവള്ളിയായി. അന്‍സാറിനെക്കുറിച്ചായി പിന്നെയുള്ള അന്വേഷണം. ഇയാള്‍ ജൂലൈ 18ന് ഗള്‍ഫിലേക്ക് കടന്നതായും പോകുംമുമ്പ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും അറിയാന്‍ കഴിഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരി അരവിന്ദ് സേട്ടുവുമായി അന്‍സാര്‍ വന്‍തുകയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടത്തെി. തുടര്‍ന്ന് അന്വേഷണം അരവിന്ദ് സേട്ടിലേക്കത്തെി. അരവിന്ദ് സേട്ട് കവര്‍ച്ചക്കിരയായ ആന്‍േറായുടെ മൊബൈല്‍ ഫോണ്‍നമ്പറും താമസ സ്ഥലവും അന്വേഷിച്ചതായി അറിയാന്‍ കഴിഞ്ഞു. ആന്‍േറായും സേട്ടുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍നിന്ന് തിരുവനന്തപുരത്തെ കടകളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നു. അന്‍സാറിനെ അന്വേഷണസംഘം ഗള്‍ഫില്‍നിന്ന് തൃശൂരിലേക്ക് വരുത്തുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ കവര്‍ച്ചയില്‍ അന്‍സാറിനും സേട്ടുവിനുമുള്ള പങ്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.