തൃപ്രയാര്‍: നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിന് രണ്ടുകോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഗീത ഗോപി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തീരദേശ വികസന അവലോകന യോഗം തീരുമാനിച്ചു. നാട്ടിക ബീച്ച് മത്സ്യത്തൊഴിലാളി യൂട്ടിലിറ്റി സെന്‍റര്‍, സബ് സെന്‍റര്‍, തളിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നിര്‍മാണങ്ങള്‍ വിലയിരുത്തി. ഒക്ടോബറോടെ ഇവ പ്രവര്‍ത്തനം തുടങ്ങും. തളിക്കുളം യൂട്ടിലിറ്റി സബ് സെന്‍റര്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം, വീട് പുനരുദ്ധാരണം, കക്കൂസ് നിര്‍മാണം എന്നീ പ്രോജക്ടുകള്‍ ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, ശോഭ സുബിന്‍, എം.ആര്‍. സുഭാഷിണി, സി.കെ. തോമസ്, പി. വിനു, കെ.കെ. രജനി, ജയലക്ഷ്മി, നിധീഷ് കൃഷ്ണന്‍, ജിതിന്‍ കെ. എബ്രഹാം, വി.സി. സാജിത്, വിഷ്ണു തമ്പി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.