ഹോട്ടല്‍ മാലിന്യം കുളത്തില്‍ തള്ളുന്നു; പരിസരവാസികള്‍ ദുരിതത്തില്‍

കുന്നംകുളം: നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് ഒഴുകുന്ന മലിനജലം ഒഴുകിയത്തെി ‘മധുരകുളം’ നശിക്കുന്നു. തൃശൂര്‍ റോഡും ഗുരുവായൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രിജി നഗര്‍ ഫസ്റ്റ് അവന്യു റോഡിലാണ് മധുരകുളം സ്ഥിതി ചെയ്യുന്നത്. നഗരസഭയുടെ കീഴിലുള്ള ഈ കുളത്തില്‍ നിന്ന് പമ്പ് ചെയ്താണ് നെഹ്റു നഗറുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. തൃശൂര്‍ റോഡിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് റോഡരികിലെ കാനയിലേക്ക് ഒഴുക്കിവിടുന്ന മലിനജലമാണ് കുളവും പരിസരവും മലിനമാക്കുന്നത്. കറുത്ത നിറത്തിലെ മലിനജലം മഴ പെയ്യുന്നതോടെ നിറഞ്ഞ് റോഡിലേക്കും സമീപ കുളത്തിലേക്കും ഒഴുകുകയാണ്. മാലിന്യം ഒഴുകിയത്തെി കുളത്തിലെ വെള്ളം പാടകെട്ടിയ നിലയിലാണ്. ഇതേ വെള്ളമാണ് നഗരസഭ പ്രദേശത്തേക്ക് പമ്പിങ് നടത്തുന്നതും. നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ളെന്ന് ആക്ഷേപമുണ്ട്. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകാറുള്ള കുളം സംരക്ഷിക്കാന്‍ നഗരസഭ അധികാരികള്‍ ആരും തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഹോട്ടലുകള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതും മാലിന്യം കെട്ടിക്കിടന്ന് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുസ്സഹമാകുന്നതിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇടപെടല്‍ മൂലമാണെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രകൃതി സംരക്ഷണസംഘം ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. നടപടിയെടുക്കാന്‍ വൈകിയാല്‍ പരിസരത്തെ മുപ്പതോളം വീടുകളിലെ ജനങ്ങളെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താനുള്ള ശ്രമത്തിലാണ് പ്രകൃതി സംരക്ഷണ സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.