പുന്നയൂര്‍ക്കുളം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകം. മയക്കുമരുന്നുകള്‍ സുലഭം. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവത്തിലെന്നാക്ഷേപം. വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അകലാട്, മന്ദലാംകുന്ന്, അണ്ടത്തോട്, പെരിയമ്പലം, ആല്‍ത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് പകര്‍ച്ചവ്യാധിയുള്ളവരാണ് പലരുമെന്ന് മനസ്സിലായത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ക്ഷയം, മന്ത്, മലേറിയ, ത്വഗ്രോഗങ്ങള്‍ മുതലായവക്ക് കഴിക്കുന്ന മരുന്നുകള്‍ കണ്ടത്തെി. ഈ മേഖലയില്‍ കഴിയുന്നവരുടെ എണ്ണമോ മറ്റു വിവരങ്ങളോ അധികൃതരുടെ കൈവശമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് രോഗം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രയസമാണ്. കഴിഞ്ഞ വര്‍ഷം അണ്ടത്തോട് മേഖലയില്‍ ലേബര്‍ ക്യാമ്പില്‍ മഞ്ഞപ്പിത്ത ബാധിതനെ കണ്ടത്തെിയിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ക്യാമ്പുകളിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. പ്രാഥമിക കൃത്യങ്ങള്‍ കനോലി കനാല്‍ തീരത്തും കടപ്പുറത്തുമാണ് നിര്‍വഹിക്കുന്നത്. ഈ സാഹചര്യമാണ് പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നത്. ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നില്ല. പല ക്യാമ്പുകളും ജനവാസമുള്ള കേന്ദ്രങ്ങളിലെ കെട്ടിടങ്ങള്‍ക്ക് മുകളിലാണ്. ജനങ്ങള്‍ സ്ഥിരമായി പെരുമാറുന്ന ഇടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളിലെ ക്ഷയരോഗ ബാധിതര്‍ തുപ്പുന്നത് രോഗം പടരാന്‍ സാധ്യതയുണ്ടാക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. പൊലീസ് പരിശോധനയില്‍ ഗുളികകള്‍ക്കൊപ്പം മയക്കുമരുന്നുകളും കണ്ടത്തെിയിട്ടുണ്ട്. ഇത്തരത്തില്‍ പെട്ട മൂന്ന് സംഭവങ്ങളില്‍ പൊലീസ് കേസുമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.