അഗ്നിശമന സേനക്ക് പെരുംപണിക്കാലം

ചെറുതുരുത്തി: വേനല്‍ രൂക്ഷമായതോടെ കിണറിന്‍െറ ആഴങ്ങളില്‍ ജലം തേടിപ്പോയ മൂന്നുപേര്‍ വ്യാഴാഴ്ച കിണറ്റില്‍ കുടുങ്ങി. ഒരാള്‍ മരിച്ചു. രണ്ടുപേരെ അഗ്നിശമന സേന രക്ഷിച്ചു. ചെറുതുരുത്തി ദേശമംഗലം മേഖലയിലാണ് വ്യാഴാഴ്ച കിണറ്റില്‍ മൂന്നുപേര്‍ അകപ്പെട്ടത്. ഇതോടെ ഷൊര്‍ണൂര്‍ അഗ്നിശമന സേനക്ക് വിശ്രമിക്കാന്‍ സമയമില്ലാത്ത അവസ്ഥയായി. രാവിലെ ആദ്യ സേവനം ചെറുതുരുത്തിയിലായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. ഉടന്‍ ദേശമംഗലത്തുനിന്ന് വിളിയത്തെി. തുടര്‍ന്ന് അങ്ങോട്ട് കുതിച്ചു. വറവട്ടൂര്‍ അത്താണിക്കല്‍ വീട്ടില്‍ അഫ്സലിനെ (44) രക്ഷിക്കാനായിരുന്നു ആ യാത്ര. വീട്ടുകിണര്‍ വൃത്തിയാക്കാനാണ് അഫ്സല്‍ കിണറ്റില്‍ ഇറങ്ങിയത്. ശ്വാസം കിട്ടാതെ കുടുങ്ങി. അയല്‍വാസി അബൂബക്കറിന്‍െറ ഇടപെടലാണ് അഫ്സലിന്‍െറ ജീവന്‍ രക്ഷിച്ചത്. വായുവില്ലാത്ത കിണറിലേക്ക് രണ്ട് ഫാന്‍ കെട്ടിയിറക്കിയായിരുന്നു അബൂബക്കറിന്‍െറ ഇടപെടല്‍. സ്ഥലത്തത്തെിയ അഗ്നിശമന സേന കിണറ്റിലിറങ്ങി അഫ്സലിനെ കരക്കുകയറ്റി. ദേശമംഗലം എസ്റ്റേറ്റ്പടിയിലായിരുന്നു മൂന്നാമത്തെ അപകടം. കല്ലിങ്ങല്‍ വീട്ടില്‍ ഗോപിനാഥന്‍ (54) റബര്‍ എസ്റ്റേറ്റിലെ 30 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു. കയറാന്‍ പറ്റാതെ കിണറ്റില്‍ അകപ്പെടുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തത്തെി അവശനിലയിലായ ഗോപിനാഥനെ രക്ഷപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.