തൃശൂര്‍: പീച്ചി പൈപ്പ് ലൈനിലെ വെള്ള ചോര്‍ച്ച ഇനിയും പരിഹരിക്കാനായില്ല. ഇതോടെ നഗരപരിധിയിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. നഗരത്തിലെ കിഴക്കന്‍ മേഖലയില്‍ നഗരസഭ വിതരണം ചെയ്തിരുന്ന ലോറി വെള്ളവും കിട്ടുന്നില്ളെന്ന പരാതിയും ശക്തമായി. പൈപ്പ് ലൈനിലെ തകരാര്‍ പരിശോധന വ്യാഴാഴ്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. വെള്ളിയാഴ്ച മേയറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തിങ്കളാഴ്ച അറ്റകുറ്റപ്പണി തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. നഗരത്തിന്‍െറ കിഴക്കന്‍ മേഖലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലെ രണ്ടായിരത്തോളം വീടുകളാണ് അതിരൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്നത്. ദീര്‍ഘകാലമായി പിന്തുടരുന്ന ജലവിതരണ സംവിധാനം അട്ടിമറിച്ചതാണ് ജലക്ഷാമത്തിന് ഇടയാക്കിയത്. പീച്ചിയില്‍നിന്ന് തേക്കിന്‍കാട് മൈതാനത്തെ ജലസംഭരണികളിലേക്ക് കുടിവെള്ളമത്തെിക്കുന്ന പൈപ്പ് ലൈനിലും മറ്റും വെള്ളം ബൈപാസ് ചെയ്ത് കണക്ഷന്‍ നല്‍കിയതായി പരിസരവാസികള്‍ ചൂണ്ടിക്കാട്ടി. ബൈപാസ് കണക്ഷന്‍ ചട്ടവിരുദ്ധമാണ്. തടസ്സമില്ലാതെ കുടിവെള്ളം ലഭിച്ചിരുന്ന ചേലക്കോട്ടുകര, നെല്ലിക്കുന്ന്, പറവട്ടാനി മൂസ്പെറ്റ് റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഒരാഴ്ചയായി കുടിവെള്ളം പൂര്‍ണമായും നിലച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മേയറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ചയും തകരാര്‍ പരിഹരിക്കാനായില്ല. മേയറെ വിവരമറിയിച്ചുവെങ്കിലും പ്രധാന പൈപ്പ് ലൈനിലായതിനാല്‍ അറ്റക്കുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാനാവില്ളെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. തുടര്‍ന്നാണ് മേയര്‍ വാട്ടര്‍ അതോറിറ്റി അധികൃതരുമായുള്ള അടിയന്തര കൂടിക്കാഴ്ച വെള്ളിയാഴ്ച വെച്ചത്. പീച്ചിയില്‍നിന്ന് നിശ്ചിത അളവില്‍ മാത്രം ജലം ലഭിച്ചുകൊണ്ടിരിക്കേ പലയിടത്തും പ്രാദേശിക സംഭരണികള്‍ പണിതുവെങ്കിലും ഒരു ലിറ്റര്‍ പോലും ജലം അധികമായി ലഭ്യമാക്കിയില്ല. ഇത് ജനത്തിന്‍െറ കണ്ണില്‍ പൊടിയിടലായി. കിഴക്കുംപാട്ടുകരയില്‍ പുതിയതായി നിര്‍മിച്ച ജലസംഭരണിയിലേക്ക് വാട്ടര്‍ അതോറിറ്റി അശാസ്ത്രീയമായി ജലം സംഭരിക്കാന്‍ തുടങ്ങിയതാണ് ഈ പ്രദേശത്തെ പ്രശ്നം. കിഴക്കുംപാട്ടുകരയിലെ പുതിയ ടാങ്കിലേക്ക് ദിനേന സംഭരിക്കുന്നത് എട്ട് ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. മാസങ്ങള്‍ക്കുമുമ്പ് സംഭരണം തുടങ്ങിയിരുന്നു. അതോടെ കഴിഞ്ഞ ആറുമാസമായി ലഭിക്കുന്ന കുടിവെള്ളത്തില്‍ വന്‍തോതില്‍ കുറവനുഭവപ്പെട്ടു. ഒരാഴ്ചയായി കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം വ്യാപിച്ചതോടെയാണ് ജനങ്ങള്‍ അന്വേഷണമാരംഭിച്ചത്. കിഴക്കുംപാട്ടുകരയിലെ ടാങ്കിലേക്ക് വാട്ടര്‍ അതോറിറ്റി പ്രധാന പൈപ്പ് ലൈനില്‍നിന്ന് വെള്ളം തിരിച്ചുവിട്ടതായി കണ്ടത്തെി. നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കാന്‍ തേക്കിന്‍കാട് മൈതാനത്തെ ജലസംഭരണി രാത്രി അടച്ച് വെള്ളം നിറച്ചശേഷമാണ് ടാങ്ക് തുറക്കുക. രാവിലെ തുറന്നുവിടുന്ന വെള്ളമാണ് കിഴക്കന്‍ മേഖല ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും എത്തുന്നത്. വീടുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന പ്രധാന പൈപ്പ് ലൈനില്‍നിന്ന് കിഴക്കുംപാട്ടുകരയിലെ പുതുതായി നിര്‍മിച്ച ടാങ്കിലേക്ക് വെള്ളം തിരിച്ചുവിട്ടതോടെ ജലത്തിന്‍െറ മര്‍ദം കുറഞ്ഞ് ഉയര്‍ന്ന പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം കിട്ടാതായി. ഇതിനിടെ കോര്‍പറേഷന്‍ ടാങ്കറുപയോഗിച്ച് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ളെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.