ചാലക്കുടി: ഒട്ടേറെ കവര്‍ച്ചക്കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കോടശേരി ചന്ദനക്കുന്ന് പടിഞ്ഞാക്കര വീട്ടില്‍ ജോജോയെ(45) പൊലീസ് അറസ്റ്റ് ചെയ്തു. 2011ല്‍ ചാലക്കുടി മാര്‍ക്കറ്റിലെ വ്യാപാരിയായ ജാഫറിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് ചാലക്കുടി സി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി പിടിച്ചുപറിക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ ഇയാള്‍ ഏഴുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ട്രെയിനില്‍നിന്ന് യാത്രക്കാരുടെ വിലപിടിച്ച സാധനങ്ങള്‍ മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. 1996ല്‍ ചാലക്കുടി അപ്സര ബാറില്‍ ബോംബേറ് നടത്തുകയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലും ചാലക്കുടി മീന്‍മാര്‍ക്കറ്റിലെ മൊത്തവ്യാപാരിയായിരുന്ന ദേവസി എന്നയാളെ വധിക്കാന്‍ ശ്രമിച്ചകേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 2011ലെ കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ കോയമ്പത്തൂര്‍, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു. എസ്.പി കെ.കാര്‍ത്തിക്കിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ ചാലക്കുടി എസ്.ഐ റെനീഷ്, സീനിയര്‍ സി.പി.ഒമാരായ എം. സതീശന്‍, സി.പി.ഒമാരായ സി.ബി. ഷെറില്‍, വി.യു. സില്‍ജോ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.