തൃശൂര്‍: ഗുരുവിനെ ഓര്‍ക്കാത്ത ഒരുദിനവും ഈ ശിഷ്യര്‍ക്കില്ല. അവര്‍ വീണ്ടും കൂടിയപ്പോള്‍ ഗുരുക്കന്‍മാരുടെ ഓര്‍മകള്‍ക്ക് നേദിച്ച ഗുരുദക്ഷിണയായത്. കലാമണ്ഡലം പത്മനാഭന്‍ നായരുടെയും കലാമണ്ഡലം സത്യഭാമയുടെയും ശിഷ്യരാണ് ഞായറാഴ്ച സാഹിത്യ അക്കാദമിയില്‍ ഒത്തുചേര്‍ന്നത്. തിരക്കുകള്‍ മാറ്റിവെച്ച് എല്ലാ വര്‍ഷവും എത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷംവരെ കൂടെയുണ്ടായിരുന്ന ഗുരുപത്നിയുടെ വേര്‍പാട് നികത്താനാകാത്ത വിടവ് പോലെ ഈ സംഗമത്തില്‍ അവശേഷിച്ചു. ആചാര്യന്‍െറയും പത്നിയുടെയും ഛായാചിത്രങ്ങള്‍ക്ക് മുമ്പില്‍ ഭദ്രദീപം തെളിച്ചാണ് അനുസ്മരണം തുടങ്ങിയത്. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. കഥകളി മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാത്രമേ കല വികസിക്കുകയുള്ളൂവെന്നും കലാമണ്ഡലം പത്മനാഭന്‍ നായരെപ്പോലുള്ള ഗുരുക്കന്‍മാരുടെ കുറവ് ഇന്ന് പ്രകടമാണെന്നും ഗോപിയാശാന്‍ പറഞ്ഞു. കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.ആര്‍. തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. ജയകൃഷ്ണന്‍ പത്മനാഭന്‍ നായര്‍ അനുസ്മരണവും കെ.കെ. ഗോപാലകൃഷ്ണന്‍ സത്യഭാമ അനുസ്മരണവും നിര്‍വഹിച്ചു. ഇരുവരെക്കുറിച്ചും ലഘുജീവചരിത്ര ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. കലാമണ്ഡലം സോമന്‍െറ നേതൃത്വത്തില്‍ ‘ബാലിവധം’ കഥകളി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.