തൃശൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകോത്തര നിലവാരത്തില്‍ രൂപകല്‍പന ചെയ്ത തൃശൂരിന്‍െറ നടപ്പാതകളുടെ അവസ്ഥ ശോചനീയം. താഴെ നോക്കി നടന്നില്ളെങ്കില്‍ കുഴിയില്‍ വീഴുമെന്ന അവസ്ഥയിലാണ് നടപ്പാതകള്‍. സഞ്ചാരയോഗ്യമായ ഫുട്പാത്തുകള്‍ വേണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടും ദുരിതത്തിന് പരിഹാരമായില്ല. നഗരത്തില്‍ നടപ്പാതയുണ്ടാകേണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടിയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും ‘നേര്‍വഴി’ മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി ടി.കെ. നവീനചന്ദ്രനും സാമൂഹിക പ്രവര്‍ത്തകന്‍ കെ. സുനില്‍ദാസും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി. തൃശൂര്‍ റൗണ്ട്, എം.ഒ റോഡ്, ശക്തന്‍, ഹൈറോഡ് എന്നിവിടങ്ങളില്‍ നടപ്പാതയുണ്ടെങ്കിലും തകര്‍ന്നിട്ട് നാളുകളായി. നടപ്പാതകളിലെ കുഴികളില്‍ വീണ് കൈകാലുകള്‍ ഒടിഞ്ഞും മറ്റും കഷ്ടപ്പെടുന്നവരും നിരവധി. ജില്ലയിലെ ആദ്യത്തെ മോഡല്‍ റോഡിലെ ഫുട്പാത്ത് പരിതാപകരമായ അവസ്ഥയിലാണ്. എന്‍ജിനീയറുടെ ‘കരവിരുതാണ്’ കാരണം. ഫുട്പാത്തില്‍ കയറണമെങ്കില്‍ ചവിട്ടുപടികള്‍ വേണമെന്ന അവസ്ഥയാണ്. പലയിടങ്ങളിലായി ഈ ഫുട്പാത്തുകള്‍ മുറിച്ചിട്ടുമുണ്ട്. ചുങ്കം പടിഞ്ഞാറേകോട്ട റോഡ്, അയ്യന്തോള്‍ സിവില്‍ലൈന്‍ റോഡ്, പടിഞ്ഞാറെകോട്ട -പൂങ്കുന്നം റോഡ്, ശങ്കരയ്യര്‍ റോഡ്, എം.ജി റോഡ്, കൗസ്തുഭം -വടക്കേ സ്റ്റാന്‍ഡ്, നായ്ക്കനാല്‍ -പാട്ടുരായ്ക്കല്‍ റോഡ്, പാട്ടുരായ്ക്കല്‍ -അശ്വിനി ജങ്ഷന്‍, കോലോത്തുംപാടം റോഡ്, അശ്വിനി -ചെമ്പൂക്കാവ്, റസ്റ്റ് ഹൗസ് -സെന്‍റ് മേരീസ്, ജില്ലാ ആശുപത്രി -കിഴക്കേകോട്ട, കിഴക്കേകോട്ട -ഫാത്തിമ നഗര്‍, ഫാത്തിമ നഗര്‍ -ജൂബിലി മിഷന്‍, കൊക്കാലെ -ചെട്ടിയങ്ങാടി, റെയില്‍വേ സ്റ്റേഷന്‍ -കെ.എസ്.ആര്‍.ടി.സി, ഇക്കണ്ടവാര്യര്‍ റോഡ്, ടി.ബി റോഡ്, ശക്തന്‍, ഹൈറോഡ്, കുറുപ്പം റോഡ് എന്നിവിടങ്ങളില്‍ മിക്ക ഭാഗത്തും ഫുട്പാത്തില്ല. ഫുട്പാത്തുകള്‍ കൈയേറി കച്ചവടവും നടത്തുന്നുണ്ട്. സ്ളാബുകള്‍ ഇല്ലാത്തതിനാല്‍ ഫുട്പാത്തുകളിലൂടെയുള്ള നടപ്പ് ചിലപ്പോള്‍ ചെന്ന് വീഴുന്നത് പാതാളത്തിലായിരിക്കുമെന്ന് മാത്രം. ഉള്ള ഫുട്പാത്തുകളാകട്ടെ ഇലക്ട്രിക് പോസ്റ്റുകളാലും ബോര്‍ഡുകളാലും സമൃദ്ധം. ഇവിടങ്ങളില്‍ വാഹനപാര്‍ക്കിങ്ങും കാണാം. ചിലയിടങ്ങളില്‍ സ്ളാബുകള്‍ പൊന്തിയും താഴ്ന്നും മനുഷ്യരെ തട്ടിയിടാന്‍ പാകത്തിന് ഉണ്ടാക്കിയതും. നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷവും കോടികള്‍ ചെലവഴിക്കുന്ന കോര്‍പറേഷന്‍, ഫുട്പാത്ത് നിര്‍മാണത്തിന് ഫണ്ടോ പദ്ധതികളോ രൂപവത്കരിക്കാത്തതും ഫുട്പാത്ത് കൈയേറുന്നവരെ ഒഴിപ്പിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.