വോട്ട് കഴിഞ്ഞാല്‍ വാഗ്ദാനം വെള്ളത്തിലെ വരപോലെ

വാടാനപ്പള്ളി: മൂന്നുവര്‍ഷം മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്ന വാടാനപ്പള്ളി ബീച്ച് സീവാള്‍ റോഡ് നന്നാക്കാമെന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വാഗ്ദാനമായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷമായിട്ടും വാഗ്ദാനം നടപ്പായില്ല. റോഡ് നന്നാക്കാത്തതിന്‍െറ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് സൈനുദ്ദീന്‍ നഗറില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി നടന്നിരുന്നു. തകര്‍ന്ന റോഡ് നന്നാക്കാത്തതിനെതിരെ യൂത്ത്ലീഗാണ് രംഗത്തുവന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ റോഡ് നന്നാക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. റോഡ് തകര്‍ന്നതോടെ ഇതുവഴി ഗതാഗതം നിലച്ചിരിക്കുകയാണ്. കടലാക്രമണം തടയാന്‍ ബീച്ചില്‍ കരിങ്കലടിക്കുകപോലും ഉണ്ടായില്ല. പുലിമുട്ട് നിര്‍മിക്കാമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി. ചെറിയ തിരയടിച്ചാല്‍പോലും വെള്ളം കരയിലേക്ക് കയറും. കാലവര്‍ഷത്തില്‍ കടലാക്രമണം ശക്തമായാല്‍ പ്രദേശവാസികള്‍ക്ക് വീട് വിടേണ്ടിവരും. ഇവര്‍ ഭീതിയിലാണ് കഴിയുന്നത്. കടലാക്രമണം തീരത്തെ വിഴുങ്ങുമെന്ന സ്ഥിതിയാണ്. നിരവധി വീടുകളാണ് ഭീഷണിയിലുള്ളത്. മഴക്കുമുമ്പ് റോഡ് നിര്‍മാണവും കടല്‍ഭിത്തി നിര്‍മാണവും നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.