നാട്ടികയില്‍ ജോലിതേടി എത്തിയത് കാല്‍ലക്ഷം; 2400 പേര്‍ക്ക് സ്വപ്നസാഫല്യം

നാട്ടിക (തൃശൂര്‍): രണ്ട് ദിവസംകൊണ്ട് ജോലിതേടി നാട്ടികയിലേക്കൊഴുകിയത് കാല്‍ലക്ഷം പേര്‍ ! പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ. യൂസഫലിയുടെ ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ജോലിതേടിയാണ് ഇത്രയധികമാളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടികയിലെ എം.എ പ്രോപ്പര്‍ട്ടീസിലത്തെിയത്. തൊഴില്‍രഹിതരായ യുവാക്കളുടെ ആശങ്കയുടെ ചൂടും പ്രതീക്ഷയുടെ കുളിരുമാണ് ഇവിടെ അനുഭവപ്പെട്ടത്. സുരക്ഷിതമായ ജോലിതേടിയത്തെിയ കാല്‍ലക്ഷം പേരില്‍ 2400 പേരെ മാത്രമേ തനിക്ക് സഹായിക്കാന്‍ കഴിഞ്ഞുള്ളൂവെല്ളോ എന്നായിരുന്നു യൂസഫലിയുടെ ദു$ഖം. അത്രയും പേരെ അദ്ദേഹം തന്‍െറ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തു. ഊഴം കാത്തുനിന്നവരുടെ അരികിലേക്ക് സാധാരണക്കാരനായി എത്തി ഓരോരുത്തരോടും അദ്ദേഹം കുടുംബവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. മുമ്പ് തന്‍െറയരികില്‍ ജോലി തേടിയത്തെിയവരെ ഒരുനോക്കില്‍ തിരിച്ചറിഞ്ഞു. അവര്‍ക്ക് യോഗ്യത നോക്കി ജോലി നല്‍കി. കുടുംബത്തോടുള്ള ഉത്തരവാദിത്തമാണ് ഏറ്റവും വലുതെന്നും മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മറുനാട്ടുകാര്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് 2400 പേര്‍ക്ക് ഗള്‍ഫിലും മറ്റും യൂസഫലി ജോലി നല്‍കിയത്. വന്നവര്‍ക്കെല്ലാം വെള്ളവും ലഘുഭക്ഷണവും ഉച്ചക്ക് ബിരിയാണിയും ഏര്‍പ്പാട് ചെയ്തിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഇടക്കിടെ യൂസഫലി ഉറപ്പുവരുത്തുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുമാണ് ഇത്തവണ പ്രധാനമായും യുവാക്കളെ ജോലിക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്ത്, 11 തീയതികളില്‍ 30,000 പേരാണ് എം.എ. യൂസഫലിയുടെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ നാട്ടികയിലേക്കത്തെിയത്. ഇവരില്‍നിന്ന് 3,000 പേരെ അദ്ദേഹം തെരഞ്ഞെടുത്തിരുന്നു. ഇടനിലക്കാര്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് യൂസഫലി നേരിട്ട് നിയമനം നടത്തുന്നത്. ഇത് നിരവധി പേരുടെ തൊഴില്‍മോഹം സാക്ഷാത്കരിക്കുന്നുണ്ട്. യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ തയാറാക്കുന്നതിലായിരിക്കണം സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് എം.എ. യൂസഫലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.