ചെറുതുരുത്തി: മലമ്പുഴ ഡാം തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം ഒഴുകിയത്തെിയെങ്കിലും തീര പ്രദേശത്ത് വരള്‍ച്ച തന്നെ. മേച്ചേരി പമ്പ് ഹൗസിലെ പ്രധാന മോട്ടോര്‍ പണി മുടക്കിയതോടെയാണ് ജനങ്ങള്‍ വീണ്ടും ദുരിതത്തിലായത്. തീരപ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതിനിടെ രണ്ട് ദിവസം മുമ്പാണ് മലമ്പുഴ ഡാം തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ വെള്ളം ഒഴുകിയത്തെിയത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണം നടത്തുന്ന മേച്ചേരി പമ്പ് ഹൗസിലെ 75 എച്ച്.പിയുടെ പ്രധാന മോട്ടറാണ് മൂന്ന് ദിവസം മുമ്പ് പ്രവര്‍ത്തനരഹിതമായത്. മൂന്ന് മോട്ടോറുകളുള്ള പമ്പ് ഹൗസില്‍ 75 എച്ച്.പിയുടെ രണ്ട് പ്രധാന മോട്ടറുകളുടെയും പ്രവര്‍ത്തനം നിലച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലാവുകയായിരുന്നു. പമ്പ് ഹൗസിലെ 50 എച്ച്.പി മോട്ടോറില്‍ പമ്പിങ് നടത്തുന്നുണ്ടെങ്കിലും മൂന്ന് ദിവസമായി വിവിധ പ്രദേശങ്ങളില്‍ വെള്ളമത്തെുന്നില്ല. വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റി ഓഫിസിലും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ശുദ്ധജല വിതരണം പൂര്‍വ സ്ഥിതിയിലാവണമെങ്കില്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.