തെരഞ്ഞെടുപ്പ് പരിശീലനത്തിനത്തൊത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിയമന ഉത്തരവ് കൈപ്പറ്റിയിട്ടും നിശ്ചിത സമയത്ത് പരിശീലനത്തിനത്തൊത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ വി. രതീശന്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച നടന്ന പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥരോട് ബുധനാഴ്ച രാവിലെ 9.30ന് കലക്ടറെ നേരില്‍ക്കണ്ട് കാരണം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലകളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികളെടുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടര്‍ നേരിട്ട് പങ്കെടുത്ത കുന്നംകുളം ബഥനി സെന്‍റ് ജോണ്‍സ് ഹൈസ്കൂളില്‍ നടന്ന കുന്നംകുളം നിയോജകമണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന കുന്നംകുളം ഗവ. പോളിടെക്നിക് പ്രിന്‍സിപ്പല്‍ എന്‍.കെ. ഷീബ, പഴഞ്ഞി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ കെ.എന്‍. വിവേക് എന്നിവരോടും ബുധനാഴ്ച നേരിട്ടത്തെി കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍, പോളിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം അയ്യന്തോള്‍ ലോ കോളജ് ട്രെയ്നിങ് ഹാളില്‍ സബ് കലക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.എച്ച്. അഹമ്മദ് നിസാര്‍ ക്ളാസെടുത്തു. ടൗണ്‍ഹാളില്‍ നടത്തിയ പരിശീലനത്തില്‍ ജൂനിയര്‍ സൂപ്രണ്ട് പി.യു. റഫീഖ് ക്ളാസെടുത്തു. വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പരിശീലനത്തില്‍ 70 പേര്‍ പങ്കെടുത്തു. കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ബി. അനൂപ് ക്ളാസ്സെടുത്തു. ഓരോ പോളിങ് സ്റ്റേഷനിലേക്കുമുള്ള സാമഗ്രികള്‍ മാറിപ്പോകാതെ കൃത്യമായി ഏറ്റുവാങ്ങാന്‍ വോട്ടെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരിശീലകര്‍ ഓര്‍മിപ്പിച്ചു. കണക്ക് തിരിച്ചേല്‍പിക്കല്‍ സുഗമമാക്കുന്നതിനാണിങ്ങനെ നിര്‍ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു. ഗുരുവായൂര്‍ അസംബ്ളി നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍, പോളിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിശീലന ക്ളാസിന്‍െറ ഉദ്ഘാടനം വരണാധികാരി തൃശൂര്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായ നിര്‍വഹിച്ചു. സഹ വരണാധികാരി ചാവക്കാട് ബ്ളോക് സെക്രട്ടറി സി.കെ. മോഹനന്‍ നായര്‍, മാസ്റ്റര്‍ ട്രെയ്നി പി.വി. ജോണ്‍സണ്‍ എന്നിവര്‍ ക്ളാസെടുത്തു. മണലൂര്‍ അസംബ്ളി നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍, പോളിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. വരണാധികാരികൂടിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എ. ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. സഹ വരണാധികാരി മുല്ലശ്ശേരി ബ്ളോക് സെക്രട്ടറി അനീഷ് ജെ. അലക്കപ്പള്ളി, മാസ്റ്റര്‍ ട്രെയ്നി പി. രാജന്‍, പി.കെ. ജോര്‍ജ് എന്നിവര്‍ ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.