ഗുരുവായൂര്‍: സെന്‍റ് ആന്‍റണീസ് പള്ളി തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. 23 മുതല്‍ 25വരെയാണ് തിരുനാള്‍. നവനാള്‍ ആചരണത്തിന്‍െറ ഭാഗമായി ആറ് ഭാഷകളില്‍ ദിവ്യബലിയര്‍പ്പണം നടക്കുമെന്നത് സവിശേഷതയാണ്. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ ക്രമങ്ങളില്‍ ദിവ്യബലിയര്‍പ്പിക്കും. കൊടിയേറ്റിനുശേഷം നടന്ന ഇറ്റാലിയന്‍ ഭാഷയിലെ ദിവ്യബലിക്ക് ഫാ.സൈജന്‍ വാഴപ്പിള്ളി കാര്‍മികനായി. തിങ്കളാഴ്ച വൈകീട്ട് 5.30 ന് ലത്തീനിലും ചൊവ്വാഴ്ച വൈകീട്ട് 5.30 ന് തമിഴിലും, ബുധനാഴ്ച വൈകീട്ട് 5.30ന് സീറോ-മലങ്കര ക്രമത്തിലും വ്യാഴാഴ്ച വൈകീട്ട് 5.30ന് ഹിന്ദിയിലും, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സുറിയാനിയിലും ദിവ്യബലി നടക്കും. തുടര്‍ന്ന് ദീപാലങ്കാര സ്വിച്ച് ഓണ്‍. ശനിയാഴ്ച രാവിലെ 6.15 ന് ദിവ്യബലി, അമ്പ്-വള വെഞ്ചെരിക്കല്‍. രാത്രി പത്തിന് വളയെഴുന്നള്ളിപ്പ് സമാപനവും ബാന്‍ഡ് മേളവും ഫാന്‍സി ദീപക്കാഴ്ച്ചയും. ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ.ബെന്നി കിടങ്ങന്‍ മുഖ്യകാര്‍മികനാവും. ഫാ.ദേവസി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിന് ദിവ്യബലി തുടര്‍ന്ന് പ്രദക്ഷിണം. രാത്രി ഏഴിന് നാടകം "കോങ്കണ്ണന്‍'. 25 തിങ്കളാഴ്ച രാവിലെ 6.15ന് റാസ കുര്‍ബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.