ആവേശത്തിലമര്‍ന്ന്, ആള്‍ക്കൂട്ടത്തിലലിഞ്ഞ്...

തൃശൂര്‍: ‘വെറുതെയല്ല ട്ടാ ഈ തൃശൂര്‍കാര്‍ പൂരത്തിന് വേണ്ടി അലറിവിളിക്കണത്’ -പാച്ചില്‍ കണ്ടാല്‍ അങ്ങനെ പറയാതെ വയ്യ. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് നടുവിലാലിലേക്ക് എത്താനിരിക്കെ പാറമേക്കാവിന്‍െറ പുറപ്പാട് കാണാന്‍ ഓടുന്നവര്‍, കുടമാറ്റം നടക്കുന്ന തെക്കേച്ചരുവില്‍ ആള്‍ക്കൂട്ടത്തലലിയാന്‍ തിരക്കുകൂട്ടിയവര്‍, ആനക്കൂട്ടവും മേളക്കൂട്ടവും കണ്ട് അന്ധാളിച്ച് നില്‍ക്കുന്നവര്‍...കാഴ്ചകളില്‍ മുങ്ങുമ്പോള്‍ തൃശൂര്‍കാര്‍ തന്നെ പറഞ്ഞു, ഇതാണ് പൂരം. തൃശൂരിന് ഇത്തവണത്തെ പൂരം മധുര പ്രതികാരം കൂടിയായിരുന്നു. തൃശൂരിന്‍െറ ആത്മാഭിമാനത്തിന് മേല്‍ നിരോധത്തിന്‍െറയും നിയന്ത്രണത്തിന്‍െറയും ചങ്ങലയിടാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് കണ്ട കാഴ്ചകളെല്ലാം. ആശങ്കക്കും അനിശ്ചിതത്വത്തിനും മേലെ മത-ജാതി-വര്‍ണങ്ങള്‍ക്കും രാഷ്ട്രീയത്തിനും മുകളില്‍ തൃശൂരിന്‍െറ പ്രതിഷേധമുയര്‍ന്നത് ഈ സൗകുമാര്യം നഷ്ടപ്പെടുന്നതിലെ വേദന കാരണമായിരുന്നു. എല്ലാ ആശങ്കയും അതിജീവിച്ച് നിറമണിഞ്ഞ പൂരം കാണാന്‍ ഒഴുകിയത്തെിയത് ആയിരങ്ങളാണ്. ചിലര്‍ പാറമേക്കാവിന്‍െറ ഇലഞ്ഞിത്തറ മേളത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനൊപ്പം കൂടി. കുടമാറ്റമായപ്പോള്‍ നഗരത്തിന്‍െറ മറ്റ് വീഥികളെയെല്ലാം വിജനമാക്കി കാഴ്ചക്കത്തെിയവരെല്ലാം തെക്കേഗോപുര നടയിലത്തെി. കണിമംഗലം ശാസ്താവത്തെുമ്പോള്‍ വലിയ ജനത്തിരക്കൊന്നും ഉണ്ടായിരുന്നില്ല. നഗരം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും പൂരത്തിന്‍െറ ഒരുക്കം വിലയിരുത്തി ശാസ്താവ് മടങ്ങി. പിന്നീട് വലിയ ഇടവേള നല്‍കാതെ മറ്റ് ഘടകപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങാനത്തെി. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള പോക്കും വരവും പാറമേക്കാവിന്‍െറ എഴുന്നള്ളിപ്പും തുടങ്ങിയതോടെ പൂരപ്രേമികള്‍ ഏതാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലായി. അല്‍പനേരം ഘടകപൂരത്തിനൊപ്പം മേളത്തിന്‍െറ ഒന്നോ രണ്ടോ കലാശത്തിനുശേഷം തിരുവമ്പാടിയുടെ മഠത്തില്‍ വരവിലേക്ക്. അവിടെനിന്ന് പാറമേക്കാവിന്‍െറ എഴുന്നള്ളിപ്പിലേക്ക്. അവിടെനിന്ന് വീണ്ടും ഘടകപൂരത്തിലേക്ക്. വീണ്ടും സ്വരാജ് റൗണ്ടിനുചുറ്റും കറക്കം. അപ്പോഴേക്കും ഇലഞ്ഞിത്തറ മേളം തുടങ്ങി. നായ്ക്കനാലില്‍ തിരുവമ്പാടിയും മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്നു. വടക്കുന്നാഥനിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും കയറി ഇറങ്ങുന്നവരെ നിയന്ത്രിക്കുന്ന പൊലീസ്. ഇതൊന്നും വകവെക്കാതെ മാറിമാറി ആസ്വദിക്കുന്നവര്‍. വൈകീട്ട് അഞ്ചോടെ എല്ലാവരും തെക്കോട്ടിറക്കത്തിലേക്കും കുടമാറ്റത്തിലേക്കും. വെടിക്കെട്ടിന്‍െറ മനോഹാരിതയും കഴിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നത്തെിയവര്‍ മടങ്ങുമ്പോള്‍ തിരുവമ്പാടിയും പാറമേക്കാവും പങ്കെടുക്കുന്ന പകല്‍പൂരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.