ഹനീഫ വധക്കേസ് വിചാരണ നടപടികള്‍ മേയ് 23ന് തുടങ്ങും

തൃശൂര്‍: ചാവക്കാട് തിരുവത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ വധക്കേസില്‍ വിചാരണ നടപടികള്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മേയ് 23ന് തുടങ്ങും. അന്വേഷണം ശരിയല്ളെന്നും കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹനീഫയുടെ ഭാര്യ ആയിഷാബി ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസിന്‍െറ വിചാരണ ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മേയ് 23ന് വാദം നടക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നും അല്ളെങ്കില്‍ കേസിന്‍െറ വിചാരണ വേഗത്തിലാക്കണമെന്നും പ്രതിഭാഗം നല്‍കിയ ഹരജിയും ഹൈകോടതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് കേസിന്‍െറ വിചാരണ തുടങ്ങുന്നത്. തിരുവത്ര കണ്ണന്‍കേര ഷെമീര്‍, മണത്തല സ്വദേശികളായ തൊണ്ടന്‍പിരി അന്‍സാര്‍, കുന്നത്ത് വീട്ടില്‍ അഫ്സല്‍, പുതുവീട്ടില്‍ ഷംസീര്‍, പുതുമനശേരി അമ്പലത്ത് വീട്ടില്‍ റിന്‍ഷാദ്, കൊപ്പറവീട്ടില്‍ ഫസലു, പാവറട്ടി പുതുമനശേരി നാലകത്ത്മണ്ടിയില്‍ ആബിദ് എന്നിവരാണ് പ്രതികള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നു മുതല്‍ മൂന്നുവരെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തിരുന്ന രണ്ടാം പ്രതി ഷാഫിയെയും നാലാം പ്രതി സച്ചിനെയും സംഭവത്തില്‍ ഉള്‍പ്പെട്ടില്ളെന്നും കണ്ടത്തെി പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി രണേന്ദ്രനാഥും പ്രതികള്‍ക്കായി അഭിഭാഷകരായ എ. ഹരിദാസന്‍, സി.കെ. ജയസൂര്യന്‍ എന്നിവരും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.