ആലപ്പാട്: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ജൈവപച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങി. ആലപ്പാട് ഹരിത കര്‍ഷക സ്വയംസഹായ സംഘത്തിന്‍െറ നേതൃത്വത്തില്‍ പുറത്തൂര്‍ കോള്‍പടവില്‍ ഏഴ് ഏക്കര്‍ സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗീസ് നിര്‍വഹിച്ചു. വെള്ളരി, മത്തന്‍, കുമ്പളം, പടവലം, പാവല്‍, പയര്‍, വെണ്ട, കുക്കുമ്പര്‍, കുമ്പളം എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. കെ.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. മോഹന്‍ദാസ്, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്‍റ് വി.ആര്‍. ബിജു, കൃഷി ഓഫിസര്‍ മിനി ജോസഫ്, ചന്ദ്രന്‍ കല്ലിങ്ങല്‍, വി.എസ്. കുമാരന്‍, കെ.സി. ഷാജി, കെ.ഡി. കേശവരാജ് എന്നിവര്‍ സംസാരിച്ചു. ആലപ്പാട് പുള്ള് സര്‍വിസ് സഹകരണ ബാങ്കിന്‍െറ ധനസഹായത്തോടെയാണ് കൃഷിയിറക്കിയിരിക്കുന്നത്. പെരിങ്ങോട്ടുകര: വി.കെ. മോഹനന്‍ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി പെരിങ്ങോട്ടുകര 14ാം വാര്‍ഡ് ആവണേങ്ങാട്ട്പടി സ്റ്റോപ്പിന് സമീപത്തെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി നാടിന്‍െറ നാനാഭാഗത്തും കൃഷി ചെയ്ത വിഷമില്ലാത്ത പച്ചക്കറികള്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ പെരിങ്ങോട്ടുകര എന്‍.സി സ്മാരക മന്ദിരത്തില്‍ തയാറാക്കിയ പവലിയനില്‍ വില്‍പന നടത്തും. വില്‍പനോദ്ഘാടനം കാര്‍ഷിക സംസ്കൃതി ചെയര്‍മാന്‍ കൂടിയായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. വിളവെടുപ്പുത്സവത്തില്‍ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്‍. രമേഷ് കുമാര്‍, സി.ആര്‍. മുരളീധരന്‍, കെ.കെ. സുബ്രഹ്മണ്യന്‍, കെ.കെ. രാജേന്ദ്രബാബു, താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശുഭ സുരേഷ്, ബാബു വിജയകുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍, രാജന്‍ വാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഒരേക്കര്‍ കൃഷിയിടത്തില്‍ ബ്രാരത്ത് രവി, അശോകന്‍ പള്ളിമാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട, പടവലം, പാവക്ക, പയര്‍, വെള്ളരി, ചീര തുടങ്ങി വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പാണ് തിങ്കളാഴ്ച നടന്നത്. കൊടുങ്ങല്ലൂര്‍: എസ്.എന്‍.ഡി.പി യോഗം നടപ്പാക്കിയ ഹരിതഗീതം പദ്ധതിയുടെ ഭാഗമായി യോഗം കൊടുങ്ങല്ലൂര്‍ യൂനിയന്‍ പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ ഉമേഷ് ചള്ളിയില്‍ നട്ടുവളര്‍ത്തിയ ജൈവകൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് നടന്നു. വിഷുവിനോടനുബന്ധിച്ച് നടത്തിയ വിളവെടുപ്പ് യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറിയും കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയുമായ അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ഉമേഷ് ചള്ളിയില്‍, സെക്രട്ടറി പി.കെ. രവീന്ദ്രന്‍, മാള യൂനിയന്‍ സെക്രട്ടറി കെ.ഡി. ശ്രീലാല്‍, യോഗം കൗണ്‍സിലര്‍ ബേബി റാം, കെ.ഡി. വിക്രമാദിത്യന്‍, ഇ.ജി. സുഗതന്‍, എന്‍.വൈ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.