കാട്ടൂര്‍ ബൈപാസ് റോഡരികില്‍ മാലിന്യം തള്ളുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സ്വപ്ന പദ്ധതിയായ കാട്ടൂര്‍ ബൈപാസ് റോഡിലും പരിസര പ്രദേശങ്ങളും മാലിന്യം തള്ളുന്നു. കോഴിമാലിന്യങ്ങള്‍ മുതല്‍ മരുന്നുകുപ്പികള്‍ വരെയുള്ള വസ്തുക്കളാണ് റോഡിന് സമീപം ഉപേക്ഷിച്ചുപോകുന്നത്. ചാക്കില്‍ കെട്ടി നിക്ഷേപിച്ചിരുന്ന കോഴി മാലിന്യങ്ങള്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിസരമാകെ ദുര്‍ഗന്ധപൂരിതമാണ്. കാക്കകളും തെരുവുനായ്ക്കളും കോഴിമാലിന്യങ്ങള്‍ വലിച്ചിടുന്നു. ദുര്‍ഗന്ധം മൂലം വഴിയിലൂടെ നടക്കാന്‍പോലും ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. രാത്രികാലങ്ങളില്‍ ഇവിടം വിജനമായതുകൊണ്ട് വാഹനങ്ങളില്‍ വന്ന് മാലിന്യങ്ങള്‍ തള്ളാന്‍ എളുപ്പമാണ്. പൊലീസിന്‍െറയോ നാട്ടുകാരുടെയോ ശ്രദ്ധ രാത്രികാലങ്ങളില്‍ കാട്ടൂര്‍ ബൈപാസ് റോഡ് പരിസരത്തേക്ക് എത്താറില്ല. കാലാവധി തീര്‍ന്ന മരുന്നുകളും ധാരാളമായി ഇടിടെ നിക്ഷേപിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താത്തതും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് സഹായകരമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.