സൗജന്യ റേഷന്‍ വിതരണം ജീവനക്കാര്‍ക്ക് ബാധ്യതയാവുന്നു

തൃശൂര്‍: സൗജന്യ റേഷന്‍ വിതരണം ഭക്ഷ്യവകുപ്പ് ജീവനക്കാര്‍ക്ക് ബാധ്യതയാവുന്നു. സപൈ്ള ഓഫിസര്‍ നല്‍കുന്ന ഇന്‍റന്‍റ് അനുസരിച്ച് മൊത്തവ്യാപാരികള്‍ എഫ്.സി.ഐ യില്‍ പണം അടക്കുന്ന പതിവിന് പകരം സര്‍ക്കാര്‍ തന്നെ പണം അടച്ചതാണ് ജീവനക്കാര്‍ക്ക് പണിയായത്. പണം അടച്ചവര്‍ക്കേ എഫ്.സി.ഐ അരി വിട്ടുകൊടുക്കൂ. സൗജന്യറേഷന് പണം അടച്ചത് സര്‍ക്കാര്‍ ആയതിനാല്‍ അരി ഏറ്റുവാങ്ങേണ്ടത് ജില്ലാ സപൈ്ള ഓഫിസര്‍മാരാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ സപൈ്ളസ് ഓഫിസര്‍മാര്‍ ആ ചുമതല താലൂക്ക് സപൈ്ളസ് ഓഫിസര്‍മാര്‍ക്കും താലൂക്ക് സപൈ്ളസ് ഓഫിസര്‍മാര്‍ അതത് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഈ ചുമതല കൈമാറി. എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് അരി ഏറ്റെടുക്കേണ്ടത് റേഷനിങ് ഓഫിസര്‍മാരാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ രംഗത്തിറങ്ങേണ്ട റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ രാവിലെ തന്നെ എഫ്.സി.ഐ ഗോഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ്. ഉദ്യോഗസ്ഥന്‍െറ പേരില്‍ വിട്ടുകൊടുക്കുന്ന അരി റേഷന്‍ മൊത്തവ്യാപാരിയാണ് കൊണ്ടുപോകുന്നത്. ഈ അരി കരിഞ്ചന്തയിലേക്ക് നീങ്ങിയാല്‍ ഉത്തരവാദി എഫ്.സി.ഐയില്‍ നിന്നും ഏറ്റെടുത്ത ഉദ്യോഗസ്ഥനാണ്. ഇത് ഒഴിവാക്കാന്‍ നാല് ജീവനക്കാരെങ്കിലും ഇതിന് നിയോഗിക്കപ്പെടും. അതോടെ താലൂക്ക് സപൈ്ളസ് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റും. തെരഞ്ഞെടുപ്പ് കമീഷന്‍ കൈവിടുമെന്ന ഘട്ടത്തിലാണ് അരിയുടെ വില മുന്‍കൂട്ടി സര്‍ക്കാര്‍ എഫ്.സി.ഐയില്‍ അടച്ചത്. സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലായ മാര്‍ച്ച് അവസാനത്തിലാണ് തുക ധനവകുപ്പ് കൈമാറിയത്. എന്നാല്‍ എപ്രില്‍ ആറുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ മൊത്തവ്യാപാരികളില്‍ നിന്നും പണം തിരിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതിന്‍െറ ഭാഗമായി ചിലയിടങ്ങളില്‍ മൊത്തവ്യാപാരികള്‍ തുക അടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്‍ അരി വിതരണത്തിന് അനുമതി നല്‍കിയതോടെ പണം തിരിച്ചു പിടിക്കാതെ അരി നല്‍കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പണം അടച്ച് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിന് ഒരു വിഭാഗം റേഷന്‍ മൊത്ത വിതരണക്കാര്‍ എതിരാണ്. ഇങ്ങനെ റേഷന്‍ വിതരണം നടത്താനില്ളെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ വ്യാപാരികളെ എതിരാക്കേണ്ടതില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ പണം അടക്കാന്‍ കാരണം. സൗജന്യ അരി വിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനിയും പണമടച്ചാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് രംഗത്തുവരാനാണ് ജീവനക്കാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.