നാലുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ മൊത്തക്കച്ചവടക്കാരന്‍ അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിക്കുന്ന തമിഴ്നാട് ദിണ്ടിക്കല്‍ വേടസിന്ദൂര്‍ സ്വദേശി ശങ്കരിയാണ് (54) ഷാഡോ പൊലീസിന്‍െറ പിടിയിലായത്. തൃശൂരിലെ ഷോപ്പിങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും വെച്ച് കഞ്ചാവ് കൈമാറുന്ന ഇയാള്‍ ജില്ലയിലെ ഐ.ടി ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തിലെ പല ജില്ലകളിലും കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളാണ്. ‘സേഫ് കാമ്പസ്, ക്ളീന്‍ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ജില്ലയിലെ ഒരു പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥികളിലുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച് സ്റ്റുഡന്‍റ് പൊലീസ് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മൊത്തക്കച്ചവടക്കാരന്‍ അറസ്റ്റിലാകുന്നത്. കുട്ടികളില്‍ കാര്യമായ മാറ്റമുണ്ടെന്ന കാര്യം സ്റ്റുഡന്‍റ് പൊലീസ് അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഇവരെ നിരീക്ഷിച്ചു. കുട്ടികള്‍ സ്കൂളിന്‍െറ ടോയ്ലറ്റ് ഭാഗത്ത് കൂടുതലായി ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പെട്ടു. കുട്ടികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ സ്കൂളിന് പുറത്തുള്ള ഈ കുട്ടികളുടെ കൂട്ടുകെട്ട് മോശമാണെന്നും മനസ്സിലാക്കി. അതിന്‍െറ അടിസ്ഥാനത്തില്‍ അദ്ദേഹം ഇക്കാര്യം സ്റ്റുഡന്‍റ് പൊലീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍െറ ശ്രദ്ധയില്‍പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടികളുമായി കാര്യങ്ങള്‍ സംസാരിക്കുകയും ഇടവേളകളില്‍ കുട്ടികള്‍ ടോയ്ലറ്റില്‍വെച്ച് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടത്തെി. തുടര്‍ന്ന് ഈ വിവരം ഷാഡോ പൊലീസിന് നല്‍കി. വിദ്യാര്‍ഥികളില്‍ നിന്നും അവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെ കുറിച്ചുള്ള വിവരം ലഭിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇയാളെ പിടികൂടുകയും ചെയ്തു. ഗുരുവായൂര്‍ അസി. പൊലീസ് കമീഷണര്‍ ജയചന്ദ്രന്‍, ഇന്‍േറണല്‍ സെക്യൂരിറ്റി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ്, പേരമംഗലം സി.ഐ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിയ്യൂര്‍ എസ്.ഐ മഞ്ജുനാഥ്, ഷാഡോ പൊലീസ് എസ്.ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.