തൃശൂര്‍: ജില്ലയില്‍ 84 സര്‍ക്കാര്‍ ജീവനക്കാര്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് കൈവശംവെക്കുന്നതായി വിവരാവകാശ രേഖ. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശംവെക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത് ശിക്ഷാ നടപടി തുടങ്ങിയത്. ഇത്തരക്കാരോട് കാര്‍ഡ് തിരിച്ചേല്‍പിക്കണമെന്ന് ഭക്ഷ്യവകുപ്പ് പലകുറി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ജീവനക്കാര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് വിവിധ വകുപ്പുകളിലെ ബി.പി.എല്‍ ഉടമകളായ ജീവനക്കാരെ കണ്ടത്തെി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 600ലധികം പേര്‍ ബി.പി.എല്‍ കാര്‍ഡ് ഉടമകളാണെന്ന് കണ്ടത്തെിയിരുന്നു. കര്‍ശന നടപടി വന്നിട്ടും നാല് അധ്യാപകരും 80 ജീവനക്കാരും അടക്കം 84 പേര്‍ ഇപ്പോഴും ബി.പി.എല്‍ റേഷന്‍ കാര്‍ഡ് കൈവശംവെക്കുന്നുവെന്ന് ജില്ലാ സപൈ്ളസ് ഓഫിസര്‍ വ്യക്തമാക്കി. കാര്‍ഡ് കൈവശം വെച്ചിരിക്കുന്ന 84 പേര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ളെന്ന് കുരിയച്ചിറ വസന്ത് വിഹാര്‍ ഹൗസിങ് കോളനിയിലെ ജിജു ആന്‍േറാ താഞ്ചന്‍ നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. അനധികൃതമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെക്കുകയും പിന്നീട് കാര്‍ഡ് തിരിച്ചേല്‍പിക്കുകയും ചെയ്തവരില്‍ നിന്ന് പിഴ അടക്കം ഇതുവരെ തിരിച്ചുപിടിച്ചിട്ടില്ല. പിഴയീടാക്കണമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതിനാല്‍ അതിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ അച്ചടക്ക നടപടികളെ കുറിച്ച് തീരുമാനം എടുക്കാനാവൂ. ഭക്ഷ്യസുരക്ഷ പദ്ധതി പാളംതെറ്റി കിടക്കുന്നതിനാലും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ ആയതിനാലും തുടര്‍ നടപടികള്‍ വൈകുമെന്നതാണ് ബി.പി.എല്‍ കാര്‍ഡുകള്‍ മാറ്റാന്‍ ജീവനക്കാര്‍ മടിക്കുന്നത്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നതിന് സര്‍ക്കാര്‍ ജോലിക്കാര്‍ക്കാവില്ല. എന്നാല്‍ നിലവിലെ ബി.പി.എല്‍ പട്ടിക ഉപയോഗിച്ചാല്‍ ഇക്കൂട്ടരും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാനിടയുണ്ട്. മുന്‍ഗണന പട്ടിക പ്രസിദ്ധീകരണം അടക്കം മുഴുവന്‍ കാരണങ്ങളും തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മക്കള്‍ വീടുമാറി റേഷന്‍കാര്‍ഡില്‍ നിന്നും പേരുവെട്ടി നിലവിലെ ബി.പി.എല്‍ കാര്‍ഡ് നിലനിര്‍ത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.