ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവം: നിര്‍ത്താതെ പോയ ലോറി പിടികൂടി

കുന്നംകുളം: അപകടത്തില്‍പെട്ട് നിര്‍ത്താതെ പോയ ലോറി മലപ്പുറം തിരൂരില്‍ നിന്ന് കണ്ടത്തെി. പാറേമ്പാടത്ത് വെച്ച് സ്കൂട്ടറില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മുന്‍ പഞ്ചായത്തംഗം അക്കിക്കാവ് കരിക്കാട് നാലകത്ത് സുബൈര്‍ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തത്തെുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി തിരൂരിലെ റോഡരികില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈവേ പൊലീസ് കണ്ടത്തെിയത്. പെരുമ്പാവൂര്‍ സ്വദേശി റഷീദിന്‍െറ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് അന്നേ ദിവസം കണ്ടത്തെിയിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തിന്‍െറ നമ്പര്‍ സമീപവാസികള്‍ പൊലീസിന് നല്‍കിയിരുന്നു. മലബാര്‍ മേഖലയിലേക്ക് ‘കൈതച്ചക്ക’ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. സംഭവസമയം വാഹന ഉടമയാണ് ഡ്രൈവറായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍, പ്രതിയെ കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.