ചാലക്കുടി: മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴി തുകയടച്ച് പച്ചക്കറിവരെ വാങ്ങാവുന്ന പുതിയകാലത്ത് കുടിവെള്ളമത്തെിക്കുന്ന വാട്ടര്‍ അതോറിറ്റി കാളവണ്ടി യുഗത്തില്‍. ബില്ലിങ്ങിലെ കൃത്യത ഉറപ്പ് വരുത്താനും വെള്ളക്കരം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനുമായുള്ള ഇ-അബാക്കസ് സോഫ്റ്റ്വെയര്‍ സംവിധാനം നടപ്പാക്കാന്‍ അനുമതിയുണ്ടായിട്ടും ചാലക്കുടി വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുഖം തിരിക്കുന്നു. ഇതിനായുള്ള കമ്പ്യൂട്ടറുകള്‍, പ്രിന്‍ററുകള്‍, യു.പി.എസ്, ബാറ്ററികള്‍ എന്നിവ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് ചാലക്കുടി ഓഫിസിന് അനുവദിച്ചിട്ടും അധികൃതര്‍ കണ്ടഭാവം നടിച്ചില്ല. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അധികൃതര്‍ പിന്‍വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ നട്ടം തിരിയുകയാണ്. ഇ-അബാക്കസ് സോഫ്റ്റ്വെയര്‍ നടപ്പാക്കിയാല്‍ രണ്ടുമാസം കൂടുമ്പോള്‍ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി വിതരണം ചെയ്യാനും അടക്കാനും സാധിക്കും. ഓണ്‍ലെനായി അടക്കാനുള്ള സംവിധാനവും ഇതിലുണ്ട്. മീറ്റര്‍ റീഡിങ് സമയത്തിനെടുക്കാന്‍ ആളില്ലാത്തതിനാല്‍ രണ്ട് മാസത്തിലൊരിക്കലുള്ള ബില്‍ തയാറാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ആറുമാസത്തെയും ഒരു വര്‍ഷത്തെയും തുകകള്‍ ഒരുമിച്ച് ബില്ലായി വരുമ്പോള്‍ ഉപഭോക്താവിന് അത് ഭാരമാകുന്നു. അകലെ നിന്നുള്ള സ്ഥലങ്ങളില്‍ നിന്ന് ഉപഭോക്താക്കളത്തെി മണിക്കൂറുകള്‍ കാത്ത് നിന്നാണ് ബില്ലടച്ച് തിരിച്ചു പോകുന്നത്. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചാലക്കുടി വാട്ടര്‍ അതോറിറ്റി ഓഫിസിലെ യു.പി.എസും ബാറ്ററികളും കേടുവന്നതുകൊണ്ടാണ് ഇവിടെ ഇ-അബാക്കസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. ഇത് മാറ്റാന്‍ ഹെഡ് ഓഫിസില്‍ നിന്ന് അനുമതി ലഭിച്ചില്ളെന്നാണ് വിശദീകരണം. ബില്ലുകളുടെ കാലതാമസം ഒഴിവാക്കാനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഈ സംവിധാനം എത്രയും വേഗം ഏര്‍പ്പെടുത്തണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.