ഗുരുവായൂര്‍: മുനിസിപ്പല്‍ മൈതാനിയില്‍ ഗുരുവായൂര്‍ സത്യഗ്രഹ സമര സ്മാരകത്തിന്‍െറ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച തുടങ്ങും. മൈതാനിക്ക് ചുറ്റുമതില്‍, പുല്‍ത്തകിടി, ഓപ്പണ്‍ സ്റ്റേജ് എന്നിവയും ടൈല്‍ വിരിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമാണ് രണ്ടാം ഘട്ടത്തില്‍ ഒരുക്കുന്നത്. ചൊവാഴ്ച രാവിലെ 10ന് കെ.വി. അബ്ദുല്‍ ഖാദര്‍ നിര്‍മാണം ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടമായി നേരത്തെ സത്യഗ്രഹ സ്മാരക കവാടം നിര്‍മിച്ചിരുന്നു. അതേസമയം മൈതാനിയില്‍ നിലവിലുള്ള കാലപ്പഴക്കം വന്ന സ്റ്റേജ് പൊളിച്ചുമാറ്റും. നാരായണീയത്തിന്‍െറ 400ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രസംഗിച്ച വേദിയാണിത്. ഈ വേദി സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തത്തെിയിരുന്നു. എന്നാല്‍, സത്യഗ്രഹ സ്മാരക നിര്‍മാണത്തിനെതിരെ ദേവസ്വം നടത്തുന്ന പ്രസ്താവനകള്‍ നഗരസഭയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ചെയര്‍മാന്‍ പി.എസ്. ജയനും വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷും പറഞ്ഞു. മൈതാനിയില്‍ നാരായണീയത്തിന്‍െറ 400ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രസംഗിച്ച സ്റ്റേജ് തകര്‍ന്ന സാഹചര്യത്തില്‍ പൊളിച്ചുമാറ്റാതിരിക്കാനാവില്ല. വി.ഐ.പികള്‍ക്ക് പ്രസംഗിക്കാനായി താല്‍ക്കാലിക സ്റ്റേജുകള്‍ പണിയുന്നത് രാജ്യത്ത് സാധാരണയാണ്. ആ സ്റ്റേജുകളെല്ലാം ആ വ്യക്തിയുടെ സ്മാരകമാക്കി മാറ്റണമെന്ന ആവശ്യത്തില്‍ ഒൗചിത്യമില്ല. മാത്രമല്ല 1995 മുതല്‍ 2000 വരെ ഗുരുവായൂര്‍ ഭരിച്ച കോണ്‍ഗ്രസ് ഭരണസമിതിയും ഇത്തരം നീക്കം നടത്തിയിരുന്നില്ല. സത്യഗ്രഹ സ്മാരകത്തിന്‍െറ വടക്കുഭാഗത്തായി നഗരസഭ സ്റ്റേജ് നിര്‍മിക്കുന്നുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹ സമര സ്മാരകം നിര്‍മിക്കുമ്പോള്‍ സത്യഗ്രഹ സമരവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ സ്മാരകം നിര്‍മിക്കാനാവില്ല. രാജീവ് ഗാന്ധിയോടുള്ള സ്നേഹം പ്രകടിക്കുന്ന ദേവസ്വം ആദ്യം ചെയ്യേണ്ടത് രാജീവ് ഗാന്ധി തറക്കല്ലിട്ട ദേവസ്വം മെഡിക്കല്‍ സെന്‍ററിന്‍െറ പരിതാപകരമായ അവസ്ഥമാറ്റുകയാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ ഭരണസമിതിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സത്യഗ്രഹ സ്മാരകത്തിന്‍െറ പ്രസക്തി ഭാവിതലമുറക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്‍െറ ആവശ്യകത സൂചിപ്പിക്കുന്നുണ്ട്. നഗരസഭക്ക് ശുചീകരണയിനത്തില്‍ നല്‍കേണ്ട കോടിക്കണക്കിന് രൂപ നല്‍കാന്‍ ദേവസ്വം ഇതുവരെ തയാറായിട്ടില്ല. തീര്‍ഥാടകര്‍ക്ക് നഗരസഭ പാര്‍ക്കിങ് സൗകര്യമൊരുക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടുമായാണ് ദേവസ്വം രംഗത്തു വന്നിട്ടുള്ളത്. ദേവസ്വം പോലെയുളള മഹദ്സ്ഥാപനങ്ങളിലെ ഭരണസമിതി സ്വാര്‍ഥരാഷ്ട്രീയ താല്‍പ്പര്യത്തോടെ പ്രസ്താവനകള്‍ ഇറക്കി സ്വന്തം മഹത്വത്തിന് കളങ്കം ചാര്‍ത്തരുതെന്നും നഗരസഭ ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രിയോടും നഗരസഭകാര്യ മന്ത്രിയോടും ഉന്നയിച്ച ദേവസ്വം ചെയര്‍മാന്‍ ഇതുവരെ നഗരസഭയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എ.ജേക്കബ്, കെ.പി.വിനോദ്, വി.കെ.ശ്രീരാമന്‍, ലത രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.