ഇതാണോ വില്ളേജ് ഓഫിസ്? ഒരു കാറ്റടിച്ചാല്‍ നിലംപൊത്തും

കുന്നംകുളം: പോര്‍ക്കുളം-അകതിയൂര്‍ വില്ളേജ് ഓഫിസിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന നാട്ടുകാരും ഏറെ ആശങ്കയിലാണ്. കാരണം മറ്റൊന്നുമല്ല, അരനൂറ്റാണ്ടിലധികം പഴക്കമുള്ള വില്ളേജ് ഓഫിസ് കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴുമെന്നായിരിക്കുന്നു. പോര്‍ക്കുളം പഞ്ചായത്ത് പ്രദേശത്തെ ഓടിട്ട കെട്ടിടമാണെങ്കില്‍ പോലും പല ഭാഗങ്ങളിലും ഓടുകള്‍ ഇല്ല. മഴ പെയ്താല്‍ വെള്ളം ഉള്ളില്‍ വീണ് ജീവനക്കാരും ഫയലുകളും നനയും. നിരവധി ഫയലുകള്‍ ഓഫിസിനുള്ളില്‍ ചിതലരിച്ച നിലയിലാണ്. റവന്യൂ വകുപ്പിന്‍െറ അധീനതയിലുള്ള കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താനാകാതെ പഞ്ചായത്തധികാരികളും വലയുകയാണ്. ഇരുനില കെട്ടിടമാണെങ്കിലും ഇടുങ്ങിയ മുറിയില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന മുറിയില്‍ മറ്റാര്‍ക്കും കയറാന്‍ കഴിയില്ല. പ്രധാന മുറിയില്‍ മൂന്ന് മേശയും രണ്ട് അലമാരയും മൂന്ന് ഉദ്യോഗസ്ഥരും ഇരുന്നാല്‍ മറ്റാര്‍ക്കും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. വില്ളേജ് ഓഫിസിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ ഒട്ടേറെ തവണ നിരവധി പേര്‍ പരാതി നല്‍കിയിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. 14 സെന്‍റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മഴയില്‍ കുതിര്‍ന്ന് ഭിത്തികള്‍ തകര്‍ന്നു. മാത്രമല്ല, ജനലുകള്‍ അടക്കാനാകാത്തതും ദുരിതമാണ്. കെട്ടിടത്തിനു ചുറ്റും പുല്ല് വളര്‍ന്ന് കാടിപിടിച്ചതോടെ ഇഴ ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറി. വില്ളേജ് വിഭജിക്കാത്തത് ജോലി ഭാരവും കൂടുതലാണ്. അഞ്ച് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഇപ്പോള്‍ മൂന്നുപേര്‍ മാത്രമാണുള്ളത്. അകതിയൂര്‍ കേന്ദ്രീകരിച്ച വില്ളേജ് ഓഫിസ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് ഏറെ കാലമായി. അധികാരികളോട് പലതവണ ആവശ്യപ്പെട്ട പഞ്ചായത്ത് ഭരണസമിതി ഒരുവട്ടംകൂടി പരീക്ഷണമെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് വില്ളേജ് ഓഫിസ് കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ പറയാനും അതിന് നടപടി വേണമെന്നും പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. രേഖകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി ഉണ്ടാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സി. ശിവകുമാര്‍ ആവശ്യപ്പെട്ടു. റവന്യൂ അധികാരികളുടെ മനസ്സ് അലിഞ്ഞെങ്കിലോ എന്ന പ്രതീക്ഷയിലാണ് പഞ്ചായത്തധികാരികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.