ചാവക്കാട്: എ.സി. ഹനീഫയുടെ മൃതദേഹവുമായി വിലാപയാത്ര നടത്തിയ 150ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ തിരുവത്ര ജമാഅത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ചാവക്കാട് പൊലീസിന്‍െറ നടപടിക്കെതിരെ ഐ.ജിക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കി. വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതിലൂടെ സ്ഥലംമാറ്റപ്പെട്ട സി.ഐ ഉള്‍പ്പെടെ പൊലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി യോഗം ചൂണ്ടിക്കാട്ടി. ജമാഅത്ത് കമ്മിറ്റി രക്ഷാധികാരി നടത്തി കുഞ്ഞിമുഹമ്മദിനെ ഒന്നാംപ്രതിയാക്കി കേസെടുത്തത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണം. ജമാഅത്ത് കമ്മിറ്റി ജോയന്‍റ് സെക്രട്ടറിയായിരുന്ന ഹനീഫയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ധാര്‍മിക കടമയുണ്ട്. റോഡിന്‍െറ ഒരു ഭാഗത്ത് പൊലീസ് സ്റ്റേഷന്‍ ഉള്ളതുകൊണ്ട് വിലാപയാത്ര കടന്നു പോകരുതെന്ന് പറയുന്നത് ശരിയല്ല. ഇതിനെതിരെ മനുഷ്യാവകാശ കമീഷനെയും സമീപിക്കും. ഹനീഫയുടെ മാതാവിന്‍െറ മൊഴിയുടെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എ.സി. സൈനുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. നടത്തി കുഞ്ഞിമുഹമ്മദ്, പി.കെ. മൊയ്തീന്‍ കുഞ്ഞി ഹാജി, എ.കെ. മുഹമ്മദാലി, എം.വി. ജലാല്‍, താഴത്ത് സലാം, ആര്‍.വി. മുഹമ്മദ്, ഹാഷിം തിരുവത്ര, എം.എം. അബ്ദുല്‍റഹ്മാന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.