മദ്യപിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അറസ്ററില്‍

വടക്കാഞ്ചേരി: മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനി ഉള്‍പ്പെടെ ഉള്ളവരെ ആക്രമിച്ച യുവാവ് പൊലീസ് പിടിയില്‍. മുള്ളൂര്‍ക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി പുത്തന്‍പുരയില്‍ റംസീന (12), മാതൃസഹോദരി നാലകത്ത് ആസിയ (46) എന്നിവരെയാണ് പട്ടാപ്പകല്‍ ആക്രമിച്ചത്. ആക്രമണത്തിലെ പ്രധാനിയായ മുള്ളൂര്‍ക്കര പാതിരിക്കുന്നത്ത് വീട്ടില്‍ രഞ്ജിത്തിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ റംസീന കടയില്‍ പോയി വരുന്നതിനിടെ വഴിയിലെ റെയില്‍വേ പ്ളാറ്റ്ഫോമിലിരുന്ന് മദ്യപിക്കുകയായിരുന്ന രഞ്ജിത്തടക്കം മൂന്നുപേരെ വഴിമാറാനും നടവഴിയിലിരുന്ന് മദ്യപിക്കുന്നത് ശരിയല്ളെന്നും പറഞ്ഞ റംസീനയെ യുവാവ് കല്ല് കൊണ്ട് കാലില്‍ എറിയുകയായിരുന്നു. കാലില്‍ ഏറുകൊണ്ട് ചോരയൊലിച്ച കുട്ടി വീട്ടിലേക്ക് കരഞ്ഞ് ഓടിപ്പോകുന്നതിനിടെ ആക്രമി സംഘം പിറകെവന്ന് വടികൊണ്ട് വീണ്ടും വിദ്യാര്‍ഥിനിയെ മര്‍ദിച്ചു. കരച്ചില്‍ കേട്ട് ഓടിയത്തെിയ മാതൃസഹോദരിയെയും തള്ളിയിട്ട് മര്‍ദിച്ചു. കുട്ടിയും വലിയുമ്മയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവും മുള്ളൂര്‍ക്കരയിലെ ഓട്ടോഡ്രൈവറായ ബഷീറും ഉമ്മ ഫാത്തിമയും വീട്ടിലുണ്ടായിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.