ചാവക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് അനുവദിച്ച സഹായധന വിതരണം ആരംഭിച്ചു. വ്യാഴാഴ്ച എത്തിയ 200ഓളം പേര്‍ കൈപ്പറ്റിയത് 64.38 ലക്ഷം രൂപ. വൃക്കരോഗികളും വയോധികരുമുള്‍പ്പെടെയുള്ളവരാണ് സര്‍ക്കാര്‍ അനുവദിച്ച സഹായധനം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാവിലെ മുതല്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് താഹസില്‍ദാറുടെ ഓഫിസിലേക്ക് ഒഴുകിയത്തെിയത്. വൈകീട്ട് ആറ് വരെ ഓഫിസ് പരിസരത്ത് വന്‍ ജനക്കൂട്ടമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ജീവനക്കാര്‍ വന്നവര്‍ക്ക് ടോക്കന്‍ നല്‍കിയാണ് നടപടികള്‍ ആരംഭിച്ചത്. മാസങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ട് എത്തി പരാതി നല്‍കിയ ചാവക്കാട് താലൂക്കിലെ അറുനൂറോളം പേര്‍ക്കാണ് 2,000 രൂപ മുതല്‍ 50,000 രൂപ വരെ അനുവദിച്ചിട്ടുള്ളത്. ബാങ്കില്‍ കൊണ്ടുപോയി ഉടന്‍ മാറാവുന്ന ചെക്കുകളാണ് നല്‍കിയത്. ആനുകൂല്യത്തിന് അര്‍ഹരായവരുടെ പേരുകള്‍ അതത് വില്ളേജ് ഓഫിസുകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ബുധനാഴ്ച എഴുപതോളം പേര്‍ എത്തി ആനുകൂല്യം കൈപ്പറ്റി. രസീത് തയാറാക്കുന്നതിന് റവന്യൂ സ്റ്റാമ്പും അഞ്ച് ഷീറ്റ് വെള്ള പേപ്പറും ഗുണഭോക്താക്കള്‍ കൊണ്ടുവരണമെന്ന നിബന്ധന നേരിയ പ്രതിഷേധത്തിന് വഴിവെച്ചു. രസീത് തയാറാക്കാനുള്ള പേപ്പര്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതു കാരണമാണ് ഗുണഭോക്താക്കളോട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.