കൗണ്‍സിലര്‍ അബ്ദുല്‍ കലാമിന് തിരക്കൊഴിയുന്നില്ല; ഇനി വളയം പിടിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം

ചാവക്കാട്: ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ കലാം എത്ര തിരക്കുണ്ടെങ്കിലും രാവിലെയും വൈകീട്ടും സ്കൂളിലത്തെും. വിദ്യാര്‍ഥിയായല്ല, സ്കൂള്‍ ബസിന്‍െറ ഡ്രൈവറായി. മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബസിനാണ് വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അബ്ദുല്‍ കലാം ഡ്രൈവറായത്. സ്ഥിരമായ ഡ്രൈവറില്ലാത്തതിനാല്‍ ഷെഡില്‍ കയറ്റേണ്ടി വരുമെന്നായപ്പോഴാണ് വളയം പിടിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് നഗരസഭ കൗണ്‍സിലര്‍ മുന്നോട്ടുവന്നത്. ചാവക്കാട് ടൗണിലെ വാച്ച് വ്യാപാര സ്ഥാപനത്തിന്‍െറ ഉടമ കൂടിയാണ് അബ്ദുല്‍ കലാം. നിലവിലുണ്ടായിരുന്ന ഡ്രൈവര്‍ അപ്രതീഷിതമായി ജോലി വിട്ടുപോയതിനാല്‍ മറ്റൊരു ഡ്രൈവറെ കണ്ടത്തൊന്‍ സ്കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. വിവരമറിഞ്ഞ കലാം സേവനരംഗത്ത് മറ്റൊരു റോള്‍കൂടി ഏറ്റെടുക്കാന്‍ സ്വയം തയാറാവുകയായിരുന്നു. തന്‍െറ വാര്‍ഡിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഡ്രൈവറില്ലാത്തതിന്‍െറ പേരില്‍ വലയരുതെന്ന ആഗ്രഹമാണ് ഡ്രൈവര്‍ വേഷണിയാന്‍ പ്രേരിപ്പിച്ചതെന്ന് കലാം പറഞ്ഞു. ദിവസേന രാവിലെയും ഉച്ചകഴിഞ്ഞും സ്കൂളിലത്തെുന്ന കലാം വിദ്യാര്‍ഥികളെ കൃത്യസമയത്ത് വീട്ടിലും സ്കൂളിലും എത്തിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറായില്ല. പുതിയൊരു ഡ്രൈവറെ ലഭിക്കുന്നതു വരെ സേവനം തുടരാനാണ് കലാമിന്‍െറ തിരുമാനം. ഏറെ ശോച്യാവസ്ഥയിലായിരുന്ന മണത്തല സ്കൂളിനെ മികച്ച നിലയിലത്തെിച്ചത് കലാമും സുഹൃത്തും മറ്റു രണ്ട് കൗണ്‍സിലറര്‍മാരായ കെ.എം. അലിയും എം.ആര്‍. രാധാകൃഷ്ണനും ചേര്‍ന്നാണ്. ഇവരുടെ നിരന്തര പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് സ്കൂളിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് ബസ് ലഭിച്ചത്. ഇവര്‍ക്കൊപ്പം ചാവക്കാട് നഗരസഭയുടെ മറ്റു സഹായങ്ങളുമുണ്ടായതോടെ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്കൂളിന്‍െറ 76 വര്‍ഷ ചരിത്രത്തിലാദ്യമായി 100 ശതമാനം വിജയം നേടാനുമായി. നഗരസഭാ കൗണ്‍സിലര്‍ക്കൊപ്പം സുരക്ഷിതമായി യാത്ര ചെയ്യുന്നതിന്‍െറ ആഘോഷത്തിലാണ് വിദ്യാര്‍ഥികളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.