നഗരമധ്യത്തില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച

ചാവക്കാട്: നഗരമധ്യത്തില്‍ പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദിന്‍െറ മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വന്‍ തുക നഷ്ടപ്പെട്ടതായാണ് സൂചന. ചാവക്കാട് നഗത്തിലെ ട്രാഫിക് ഐലന്‍ഡിന് സമീപം പൊന്നാനി റോഡിലാണ് ടൗണ്‍ മസ്ജിദ്. പകല്‍പോലെ രാത്രിയും വെളിച്ചമുള്ള മേഖലയാണിത്. മേഖല മുഴുവന്‍ സി.സി.ടി.വി കാമറകളിലൂടെ സ്റ്റേഷനിലിരുന്ന് പൊലീസിന് നിരീക്ഷിക്കാമെന്നിരിക്കെയാണ് മോഷണം. മണത്തല ജുമാമസ്ജിദ് പള്ളിയുടെ നിര്‍ധന സഹായ സമിതിക്ക് വേണ്ടി സ്ഥാപിച്ചതാണ് ഭണ്ഡാരം. പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. വര്‍ഷത്തില്‍ ഒരുദിവസം മാത്രം തുറന്ന് പണമെടുക്കുന്ന ഭണ്ഡാരമാണിത്. ഒരിടളവേളക്ക് ശേഷമാണ് ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വീണ്ടും പതിവായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.