കുന്നംകുളം: തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനസംഖ്യ, ഭൂവിസ്തൃതി, വില്ളേജുകള്‍ എന്നിവകൊണ്ട് മുമ്പന്തിയില്‍ നില്‍ക്കുന്ന തലപ്പിള്ളി വിഭജിക്കുന്നതിലൂടെ ജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ചൂണ്ടികാട്ടി ബാബു എം. പാലിശേരി എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. കുന്നംകുളം നിയോജകമണ്ഡലവും ചേലക്കര പൂര്‍ണമായും വടക്കാഞ്ചേരി, മണലൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഭാഗികമായും 20 ഗ്രാമപഞ്ചായത്തുകളും പുതുതായി രൂപവത്കരിച്ച വടക്കാഞ്ചേരി നഗരസഭയും കുന്നംകുളം ഉള്‍പ്പെടെ രണ്ട് നഗരസഭകളും 74 വില്ളേജുകളും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ തലപ്പിള്ളി താലൂക്ക്. ഏഴ് ലക്ഷത്തോളം ജനങ്ങളാണ് ഈ താലൂക്കിന്‍െറ പരിധിയിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനത്ത് എത്താന്‍ ഒരറ്റത്തുനിന്ന് 32 കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓരോ വര്‍ഷവും 40,000ത്തോളം പുതിയ അപേക്ഷകള്‍ തലപ്പിള്ളി താലൂക്കില്‍ ലഭിക്കുന്നുണ്ട്. നിലവില്‍ 60,000ത്തോളം ഫയലുകള്‍ നടപടിക്കായി കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ താലൂക്കോഫിസില്‍ കൊടുത്ത അപേക്ഷകളില്‍ തീരുമാനം കിട്ടുന്നതിന് ജനങ്ങള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് അനുവദിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. ജില്ലയില്‍ തന്നെയുള്ള താലൂക്കുകളില്‍ ഏറ്റവും കൂടുതല്‍ വില്ളേജുകള്‍ ഉള്ളത് തലപ്പിള്ളിയിലാണ്. 30 വരെ വില്ളേജുകളാണ് നിലവിലുള്ള താലൂക്കുകള്‍ക്ക് ഉള്ളത്. എന്നാല്‍, ഇവിടെ 74 വില്ളേജുകളുണ്ട്. 1996ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ താലൂക്ക് അനുവദിക്കുന്നതിനായി പഠിച്ച് തയാറാക്കിയ ലിസ്റ്റില്‍ കുന്നംകുളം മുമ്പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, 2013ല്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കുന്നംകുളം ഇല്ലാതിരുന്നതോടെ നഷ്ടമായി. താലൂക്ക് ആക്കി കുന്നംകുളം പ്രഖ്യാപിക്കുന്നതോടെ സപൈ്ള ഓഫിസ്, മുന്‍സിഫ് കോടതി, എംപ്ളോയ്മെന്‍റ് ഓഫിസ് എന്നിവയും സ്ഥാപിക്കപ്പെടും. അതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യം ഒരുങ്ങും. പുതിയ താലൂക്ക് വരുമ്പോള്‍ നിലവിലെ പഴയ താലൂക്കിന്‍െറ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാവുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ എം.എല്‍.എ ചൂണ്ടികാണിച്ചു. 2013ല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി റവന്യൂ മന്ത്രിക്ക് കത്ത് നല്‍കുകയും പലതവണ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.