തൃശൂര്‍: പഴം -പച്ചക്കറി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സില്‍ കണ്‍സോര്‍ട്ട്യം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിലക്കുറവിലും കര്‍ഷക അവഗണനയിലും പ്രതിഷേധിച്ച് സ്വാശ്രയ കര്‍ഷകസമിതികള്‍ അടച്ചിടുന്നതുള്‍പ്പെടെ സമരപരിപാടികള്‍ നടത്താന്‍ വി.എഫ്.പി.സി.കെ കര്‍ഷക സമിതി പ്രസിഡന്‍റുമാരുടെ യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ.സി. ജോര്‍ജ് പറഞ്ഞു. അടുത്തമാസം ഏഴിന് കലക്ടറേറ്റ് ധര്‍ണ നടത്തും. പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുക, 5,000 രൂപ കര്‍ഷക പെന്‍ഷന്‍ നല്‍കുക, വിലത്തകര്‍ച്ചക്ക് ആനുപാതികമായി നഷ്ടപരിഹാരം നല്‍കുക, തൊഴിലുറപ്പ് പദ്ധതി പ്രയോജപ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ജൈവകൃഷിക്ക് എതിരല്ളെന്നും കൃഷിക്ക് ചെലവായ തുകക്ക് അനുസരിച്ച് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഓണക്കാലത്തെ വിതരണത്തിനായി ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനത്ത് നിന്നാണ് പച്ചക്കറി വാങ്ങിയത്. നിങ്ങളുടെ പച്ചക്കറിക്ക് വന്‍വിലയാണെന്നും പകുതി വിലയ്ക്ക് കിട്ടാനുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥ നിലപാട്. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പച്ചക്കറി വന്‍ വിലക്കാണ് വില്‍ക്കുന്നത്. ഇടനിലക്കാരുടെ ഇടപെടലാണ് കാരണം. സ്വാശ്രയ സമിതികള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ജില്ലാതലത്തില്‍ സംഭരിക്കണം. വിവിധ സ്വാശ്രയ കര്‍ഷകസമിതി ഭാരവാഹികളായ രാംകുമാര്‍ എളനാട്, ജോസഫ് കൈതാരം, കെ.കെ. അര്‍ജുനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.