ദുരിതക്കയത്തില്‍ കോഴിത്തുമ്പ് കോളനി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ

ചെന്ത്രാപ്പിന്നി: പ്രാഥമിക ആവശ്യത്തിനോ മരിച്ചവരെ സംസ്കരിക്കാനോ ഇടമില്ല. മഴ പെയ്താല്‍ ആഴ്ചകളോളം വെള്ളക്കെട്ട്. ശുദ്ധജല വിതരണ ടാപ്പ് ചളിക്കുണ്ടില്‍. മുക്കിലും മൂലയിലും വികസനമത്തെി എന്നവകാശപ്പെടുന്ന ജില്ലയിലാണ് നാനാവിധ ബുദ്ധിമുട്ടുകള്‍ പേറി എടത്തിരുത്തി പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഴിത്തുമ്പ് കോളനി. അടിമുടി മാലിന്യത്തില്‍ മുങ്ങി ദുര്‍ഗന്ധം വമിക്കുന്ന രോഗാതുരമായ പിരസരമാണ് ഈ കോളനിയില്‍. കുടിവെള്ളം ശേഖരിക്കാന്‍ പോലും നിര്‍വാഹമില്ല. പട്ടികജാതിക്കാരായ മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിക്ക് അവഗണന മാത്രമാണ് മിച്ചം. കോളനിയിലെ മിക്ക വീടുകളും പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ചതോ ഓട് മേല്‍ക്കൂരയുള്ളതോ ആണ്. മാലിന്യം ഒഴുകുന്ന വഴി താണ്ടി വേണം ഇവിടെയത്തൊന്‍. ചതുപ്പിനെ വെല്ലുന്ന വിധം ചളി പുതഞ്ഞു നില്‍ക്കുന്ന സ്ഥലത്താണ് വീടുകള്‍. വീട്ടില്‍ വെള്ളം കയറിയതോടെ കോളനിവാസി പെരിങ്ങാട്ട് അനിത സമീപത്തെ തറവാട്ടു വീട്ടിലാണിപ്പോള്‍ താമസം. കോളനിയില്‍ പടിഞ്ഞാറു ഭാഗത്തെ പെരിങ്ങാട്ട് സുബ്രഹ്മണ്യന്‍െറ വീട് അതീവ ശോച്യാവസ്ഥയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് പെയ്ത മഴയിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുകയാണ് ഇപ്പോഴും ഈ വീട്. സമീപത്തുള്ള മറ്റൊരു വീടിന്‍െറ സെപ്റ്റിക് ടാങ്ക്പൊട്ടിയൊലിച്ച് മലിനമായ വെള്ളക്കെട്ടില്‍ ചവിട്ടിയാണ് സുബ്രഹ്മണ്യനും കുടുംബവും വീട്ടിലത്തെുന്നത്. ആറു വര്‍ഷം മുമ്പ് ബ്ളോക് പഞ്ചായത്ത് മുന്‍കൈ എടുത്ത് കോളനി നവീകരിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. അടിസ്ഥാന വികസനത്തിന്‍െറ ഭാഗമായി പൊതു കക്കൂസ് നിര്‍മിക്കലായിരുന്നു പ്രധാന പദ്ധതി. വീടുകള്‍ തിങ്ങി നില്‍ക്കുന്നതിനിടക്ക് കക്കൂസ് പണിയാനുള്ള ശ്രമം കോളനിക്കാര്‍ ചെറുത്തതോടെ പദ്ധതി മുടങ്ങി. ഇതോടെ കോളനി വികസനം എന്ന അജണ്ട തന്നെ ഉപേക്ഷിച്ചു. കോളനിയുടെ സമഗ്ര നവീകരണത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ട് അനുവദിക്കാനായി നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നു.എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ പിന്തുണ ലഭിക്കാത്തതിനാല്‍ ഫണ്ട് ഇതുവരെ അനുവദിക്കപ്പെട്ടില്ല. ഗ്രാമ പഞ്ചായത്തിന്‍െറ നിസ്സാര ഫണ്ടുകൊണ്ട് കോളനിയുടെ പ്രശ്നംപരിഹരിക്കപ്പെടില്ളെന്ന് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.സതീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.