‘ചെമ്മീന്‍െറ’ 50ാം വാര്‍ഷികാഘോഷം ഗുരുവായൂരില്‍

ഗുരുവായൂര്‍: മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി മലയാളത്തിന്‍െറ മണ്ണിലത്തെിച്ച ‘ചെമ്മീന്‍െറ’ 50ാം വാര്‍ഷികാഘോഷം ഈ മാസം 18, 19 തീയതികളില്‍ ഗുരുവായൂരില്‍ നടക്കും. നടന്‍ മധു, സഹസംവിധായകന്‍ ടി.കെ.വാസുദേവന്‍ എന്നിവര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സെമിനാര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ചെമ്മീന്‍’ പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് ടൗണ്‍ ഹാളില്‍ നടക്കുന്ന ചലച്ചിത്ര സെമിനാര്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ആര്‍.വി. മജീദ് അധ്യക്ഷത വഹിക്കും. എ.വിജയകൃഷ്ണന്‍ (ചെമ്മീനും സമൂഹവും), ഐ. ഷണ്‍മുഖദാസ് (ചെമ്മീനും പണവും പ്രണയവും), എം.സി. രാജനാരായണന്‍ (ചെമ്മീനും മലയാള സിനിമയിലെ പരിവര്‍ത്തനവും) എന്നിവര്‍ പ്രഭാഷണം നടത്തും. 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നടന്‍ മധു മുഖ്യാതിഥിയാകും. നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ അധ്യക്ഷത വഹിക്കും. ചെമ്മീന്‍െറ പ്രവര്‍ത്തകരെ പി.ടി.കുഞ്ഞുമുഹമ്മദ് ആദരിക്കും. കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി രാമു കാര്യാട്ട് അനുസ്മരണം നടത്തും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.