ടോള്‍ പിരിവ് നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം

ആളൂര്‍: ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ ആളൂര്‍ റെയില്‍വേ മേല്‍പാലത്തില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്. ഇത്തരം ജനാധിപത്യ ധ്വംസന പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന എം.എല്‍.എ തോമസ് ഉണ്ണിയാടനെ പോലെയുള്ളവരുടെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് മനസ്സിലാകും. ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയോ എം.എല്‍.എയോ ഒരുവാക്കും ഈ വിഷയത്തില്‍ പറയാതെ ജനങ്ങളെ വിഡ്ഢിയാക്കുകയായിരുന്നെന്നും ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക് ജില്ലാ സെക്രട്ടി രാജന്‍ പൈക്കാട്ട് പറഞ്ഞു. യേഗയത്തില്‍ ആളൂര്‍ പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്‍റും മുന്‍ കാല സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന ഇ.എം. നാരായണന് പാര്‍ട്ടി അംഗത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി ജോളി കല്ളേലി അധ്യക്ഷത വഹിച്ചു. ബിന്‍സ് ജോസഫ്, പ്രസാദ് പനങ്ങാട്, റോബി ജോസ് സംസാരിച്ചു.ആളൂര്‍ റെയില്‍വേ മേല്‍പാലത്തില്‍ ടോള്‍ പിരിക്കാനുള്ള അധികൃതരുടെ നീക്കം ജനവികാരം മാനിച്ച് ഉപേക്ഷിക്കണമെന്ന് ആളൂര്‍ പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു. ടോള്‍ ബൂത്ത് സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ പി.എം. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണികൃഷ്ണന്‍, പി.എ. അജയഘോഷ്, ഐ.കെ. ചന്ദ്രന്‍, പി.എം. സത്താര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.