സമൂഹ വിവാഹത്തിന് പൊന്നും പണവും സ്വീകരിക്കല്‍ 20ന്

തൃശൂര്‍: ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്‍ ഒക്ടോബര്‍ 18ന് നടത്തുന്ന ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹത്തിന് പൊന്നും പണവും സ്വീകരിക്കല്‍ ഈമാസം 20ന് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് ജോഡികളുടെ വിവാഹമാണ് നടക്കുന്നത്. വിവാഹ നിശ്ചയം, പുടവ കൈമാറ്റം, പ്രീ മാര്യേജ് കൗണ്‍സിലിങ് എന്നിവയും 20ന് നടക്കും. ഈവര്‍ഷം നടത്തിയ രണ്ട് വൈവാഹിക സംഗമങ്ങളില്‍ നിന്നാണ് വധൂവരന്‍മാരെ കണ്ടത്തെിയത്. ഗുരുവായൂര്‍ ടൗണ്‍ഹാളിലാണ് വിവാഹം. ചടങ്ങുകളുടെ ഉദ്ഘാടനം രാവിലെ 10ന് സി.എന്‍. ജയദേവന്‍ എം.പി നിര്‍വഹിക്കും. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ, ഗാനരചയിതാവ് എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കരുണ സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, കോഓഡിനേറ്റര്‍ ഫാരിദ ഹംസ, എന്‍. ബാബു, കെ. സുഗതന്‍, രഘുരാമന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.