ചാലക്കുടി: മത്സ്യസമൃദ്ധി പദ്ധതി രണ്ടാംഘട്ടത്തിന്‍െറ ഭാഗമായി നഗരസഭയില്‍ വിതരണം ചെയ്ത മത്സ്യക്കുഞ്ഞുങ്ങള്‍ നിശ്ചിത എണ്ണം ഇല്ളെന്നും പലതും ചത്തതായും കര്‍ഷകരുടെ പരാതി. പൊളിത്തീന്‍ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയ അത്രയും കുഞ്ഞുങ്ങളെ ലഭിച്ചില്ളെന്ന് കര്‍ഷകര്‍ പറഞ്ഞു. ഫിഷറീസ് അധികൃതര്‍ ചാലക്കുടിയിലെ കര്‍ഷകര്‍ക്ക് വെള്ളിയാഴ്ച രാവിലെയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. പാലക്കാട്ടെ ഒരു സ്ഥാപനമാണ് ഇവ വിതരണത്തിനത്തെിച്ചത്. കട്ട്ല, രോഹു, മൃഗാല്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍പെടുന്ന മത്സ്യങ്ങളാണ് വിതരണത്തിനത്തെിയത്. മത്സ്യസമൃദ്ധിയുടെ ഭാഗമായി ചാലക്കുടി നഗരസഭയില്‍ രൂപവത്കരിച്ച മത്സ്യ കര്‍ഷകരുടെ ക്ളബിനായിരുന്നു വിതരണം. പോളിത്തീന്‍ പാക്കറ്റുകളില്‍ 400, 200 എണ്ണം വീതമാണ് മത്സ്യക്കുഞ്ഞുങ്ങളുടെ കണക്ക്. എന്നാല്‍, ഇവയില്‍ പലതിലും പകുതിയോളം എണ്ണമേയുണ്ടായിരുന്നുള്ളൂവെന്നാണ് പരാതി. കുറവുള്ള കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വിതരണക്കാര്‍ നിഷേധിച്ചു. മത്സ്യക്കുഞ്ഞുങ്ങള്‍ വേണമെങ്കില്‍ എണ്ണിനോക്കാമെന്നായി അവര്‍. 100ഉം 120ഉം മറ്റും മാത്രമേ മത്സ്യക്കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബഹളമായി. വിവരമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പനും എത്തി. കുറവുള്ള എണ്ണം അടുത്തതവണ വിതരണക്കാര്‍ നല്‍കണമെന്ന് തീരുമാനമായി. വീട്ടില്‍ കൊണ്ടുപോയ മത്സ്യങ്ങള്‍ ഉറയില്‍നിന്ന് വെള്ളത്തിലിട്ടപ്പോള്‍ ഭൂരിഭാഗവും ചത്തുപോയി എന്നതാണ് കര്‍ഷകരുടെ മറ്റൊരു പരാതി. വിതരണം വൈകിയതാണ് ചത്തുപോകാന്‍ കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.