കാട്ടൂര്‍: കാട്ടൂര്‍ തെക്കുംപാടത്തെ നെല്‍ക്കര്‍ഷകര്‍ വിത്തിടാന്‍ ജലസേചന വകുപ്പിന്‍െറ കനിവിന് കാത്തിരിക്കുകയാണ്. ജലസേചനത്തിനുള്ള എം.എം കനാലില്‍ ചണ്ടിയും മണ്ണും അടിഞ്ഞുകൂടിയതോടെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്. കെ.എല്‍.ഡി.സി കനാലിനെയും കനോലി കനാലിനെയും ബന്ധിപ്പിക്കുന്ന എം.എം കനാലിനെ ആശ്രയിച്ചാണ് കാട്ടൂര്‍ തെക്കുംപാടത്തെ 400 ഏക്കറില്‍ കൃഷി നടക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് ഈ കനാല്‍. ഇറിഗേഷന്‍ വകുപ്പ് ഈ കനാലിനെ അവഗണിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. അവഗണനയും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണിടെയെന്നാണ് ആക്ഷേപം. കനാല്‍ വൃത്തിയാക്കി വെള്ളമത്തെിക്കാന്‍ നടപടിയില്ളെങ്കില്‍ 400 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി മുടങ്ങുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വൃത്തിയാക്കാന്‍ ജലസേചന വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കര്‍ഷകരുടെ നേതൃത്വത്തിലുള്ള തെക്കുംപാടം കര്‍ഷകസംഘമാണ് കാലങ്ങളായി ചണ്ടി നീക്കുന്നത്. ഭാരിച്ച ചെലവ് മൂലം ഈവര്‍ഷം ചണ്ടി നീക്കിയിട്ടില്ല. ഈമാസം മധ്യത്തോടെ വെള്ളം പമ്പ് ചെയ്ത് അവസാനവാരത്തോടെ കൃഷി ഇറക്കുന്ന രീതിയാണ് തെക്കും പാടത്തുള്ളത്. ചണ്ടിയും മണ്ണും മൂലം കൃഷിക്ക് ഇതുവരെ ഒരുക്കം നടത്തിയിട്ടില്ല. ഇതിനിടെ കനാലിന്‍െറ അരിക് കെട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചു. മഴക്കാലത്ത് എക്സ്കവേറ്ററും ടിപ്പര്‍ ലോറിയും ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃഷിയിടത്തിലേക്കുള്ള ബണ്ടിനെ ഭാഗികമായി തകര്‍ത്തു. കഴിഞ്ഞ ദിവസം കരിങ്കല്ലുമായി എത്തിയ ടിപ്പര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പ്രധാന ടണല്‍ തകരാറിലായി. കൃഷിയിറക്കുമ്പോള്‍ വിത്തും വളവും മറ്റും എത്തിക്കുന്നതിനുള്ള ബണ്ടാണ് ശോച്യാവസ്ഥയിലായത്. ഇത് പൂര്‍വ സ്ഥിതിയിലാക്കണമെങ്കില്‍ മാസങ്ങള്‍ എടുക്കും. കൃഷിയിറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം പ്രസിഡണ്ട് കണ്ണന്‍ മുള്ളക്കരയും സെക്രട്ടറി ശങ്കരന്‍ കാളി പറമ്പിലും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മേഖലയിലെ പ്രധാന കൃഷിസ്ഥലം തരിശാകുന്ന അവസ്ഥ വരുമെന്ന് ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.