കെട്ടിടം മാറിയിട്ടും ശാപമോക്ഷമാവാതെ കൂരിക്കുഴി ആശുപത്രി

കയ്പമംഗലം: അരക്കോടിയിലധികം ചെലവഴിച്ച് സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറിയിട്ടും കയ്പമംഗലത്തെ കൂരിക്കുഴി ഗവ. ആശുപത്രിക്ക് പരാധീനതകള്‍ ബാക്കി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ല. നിലവില്‍ മൂന്ന് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഒരു ഡോക്ടര്‍ മാത്രമാണ് സ്ഥിരമായി ആശുപത്രിയില്‍ ഉണ്ടാവുക. മൂന്നുപേരില്‍ ഒരു ഡോക്ടര്‍ ഉപരിപഠനത്തിനായി അവധിയിലാണ്. മറ്റ് രണ്ടു വനിതാ ഡോക്ടര്‍മാരും പ്രസവ ആവശ്യത്തിന് ലീവെടുക്കാനുള്ള തയറെടുപ്പിലുമാണ്. ഇപ്പോള്‍ ഇവര്‍ മാറിമാറിയാണ് ഒരോ ദിവസവും രോഗികളെ പരിശോധിക്കുന്നത്. ഈ മാസം 20ഓടെ രണ്ടുപേരും ലീവില്‍ പ്രവേശിക്കും എന്നറിയുന്നു. പകരം ഡോക്ടറെ നിയമിച്ചില്ളെങ്കില്‍ രോഗികള്‍ക്ക് നിലവിലുള്ള സേവനവും ഇല്ലാതാകും. രോഗികള്‍ പലപ്പോഴും ഒഴിഞ്ഞ കസേര കണ്ട് മടങ്ങണ്ടേ അവസ്ഥയാണിപ്പോള്‍. ആശുപത്രിയിലെ തിരക്ക് നിയന്ത്രണാതീതമാണ്. ദിനേന 200ലധികം പേര്‍ ഒ.പിയില്‍ എത്തുന്നുണ്ട്. ആശുപത്രിയില്‍ കിടത്തിച്ചികിത്സക്കായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. എട്ട് ഡോക്ടര്‍മാരുടെയും അഞ്ചിലധികം സ്റ്റാഫ് നഴ്സുമാരുടെയും തസ്തിക ഇല്ലാതെ കിടത്തിച്ചികത്സ ആരംഭിക്കാന്‍ സാധ്യമല്ളെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തസ്തിക അനുവദിക്കാനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.