വികസനം യാഥാര്‍ഥ്യമാക്കാന്‍ ജനകീയ കൂട്ടായ്മകള്‍ വേണം –മുഖ്യമന്ത്രി

ചാലക്കുടി: വികസനം യാഥാര്‍ഥ്യമാക്കാന്‍ ചാലക്കുടിയില്‍ ഉണ്ടായതുപോലുള്ള ജനകീയ കൂട്ടായ്മകള്‍ എല്ലായിടത്തും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലക്കുടി നഗരസഭ രാജീവ്ഗാന്ധി ടൗണ്‍ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരും സഹകരിച്ചതുകൊണ്ടാണ് ചാലക്കുടിയിലെ ടൗണ്‍ഹാള്‍ യാഥാര്‍ഥ്യമായത്. എല്ലാവരും ഒന്നിച്ചപ്പോള്‍ സ്ഥലമായി, പണമായി, അവസാനം കെട്ടിടവുമായി. ഇതിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയത് ഉചിതമായെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍ സ്വാഗതം പറഞ്ഞു. സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, അടൂര്‍പ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡെയ്സി ഫ്രാന്‍സിസ്, മനേഷ് സെബാസ്റ്റ്യന്‍, പ്രിയ വിനയന്‍, ബേബി കെ.തോമസ്, റോസിലി വര്‍ഗീസ്, നഗരസഭ അംഗങ്ങളായ യു.ടി.സൈമണ്‍, മേരി നളന്‍, രമണി പത്മനാഭന്‍, ജോസ് മാനാടന്‍, തങ്കമ്മ ആന്‍ഡ്രൂസ്, ബിന്ദു മാര്‍ട്ടിന്‍, സച്ചിദാനന്ദസ്വാമി, ഹുസൈന്‍ ബാഖവി, ഫാ.ആന്‍റണി മുക്കാട്ടുകരക്കാരന്‍, ജോസ് പൈനാടത്ത്, അഡ്വ. സി.ജി. ബാലചന്ദ്രന്‍, യു.വി.തോമസ്,കൊച്ചുത്രേസ്യ തോമസ്, ഒ.എസ്.ചന്ദ്രന്‍, ഐ.ഐ.അബ്ദുല്‍ മജീദ്, പി.ഐ.മാത്യു,സി.ടി.ബാലകൃഷ്ണന്‍, ഷാജു വടക്കന്‍, പി.എ.പയസ്, ബിനു ഫ്രാന്‍സിസ്,കെ.ടി.ജെയിംസ്,കെ.എ.ഉണ്ണികൃഷ്ണന്‍,എബി ജോര്‍ജ്, ആലീസ് ഷിബു, ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി പി.കെ.സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൗണ്‍ഹാള്‍ നിര്‍മാണത്തോടനുബന്ധിച്ച് വിനീത് ശ്രീനിവാസന്‍െറ നേതൃത്വത്തില്‍ ഗാനസന്ധ്യയും മെഗാഷോയും നടത്തി. നഗരസഭയിലെ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.