തൃശൂര്‍: ചാവക്കാട് ഹനീഫ വധത്തത്തെുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസില്‍ ഉണ്ടായ ഭിന്നതക്ക് ചൊവ്വാഴ്ച തീര്‍പ്പുണ്ടായേക്കും. വൈകീട്ട് ഏഴിന് കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്‍റ് വി.എം. സുധീരന്‍െറ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കും. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇരു വിഭാഗവും പരസ്പരം ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്ന് താക്കീത് ചെയ്ത് മറ്റ് നടപടികള്‍ ഒഴിവാക്കുമെന്നാണ് സൂചന. യോഗത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ജില്ലയില്‍നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍, പത്മജ വേണുഗോപാല്‍, ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍, ജില്ലാ ഭാരവാഹികളായ എ, ഐ നേതാക്കള്‍ എന്നിവരും പങ്കെടുക്കും. ജില്ലയിലെ പ്രശ്നങ്ങളിലും കണ്‍സ്യൂമര്‍ ഫെഡ് വിഷയത്തിലും ഐ ഗ്രൂപ്പിനും തനിക്കുമുള്ള കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ജില്ലയില്‍ പങ്കെടുത്ത പരിപാടികളില്‍നിന്ന് വിട്ടുനിന്നു. മുമ്പും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍നിന്ന് സി.എന്‍ മാറി നിന്നിരുന്നു. സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി പോലും മന്ത്രി ബഹിഷ്കരിച്ചതില്‍ എ ഗ്രൂപ്പിന് അമര്‍ഷമുണ്ട്. എന്നാല്‍, അസൗകര്യം കാരണമാണ് മന്ത്രി പങ്കെടുക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അക്കാര്യം അദ്ദേഹം അവണൂരിലെ പരിപാടിയില്‍ പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.