തൃശൂര്‍: ഭക്ഷണ പദാര്‍ഥങ്ങളില്‍ രുചി കൂട്ടാനായി ചേര്‍ക്കുന്ന അജിനമോട്ടോ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തതയില്ളെന്നും ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ളെന്നുമുള്ള ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമീഷന്‍ തള്ളി. അജിനമോട്ടോ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച ആരോഗ്യവകുപ്പ് സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ടാണ് കമീഷന്‍ തള്ളിയത്. ശാസ്ത്രീയ പഠനം നടത്തി പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമീഷന്‍ ജുഡീഷ്യല്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു. തൃശൂര്‍ ബാറിലെ അഭിഭാഷകന്‍ സോജന്‍ ജോബ് നല്‍കിയ ഹരജിയിലാണ് കമീഷന്‍െറ നടപടി. അജിനമോട്ടോയുടെ അമിതോപയോഗം അര്‍ബുദം അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് പരാമര്‍ശിച്ചാണ് ഹരജി. തെരുവോര ഭക്ഷണ വില്‍പനശാലകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ നിശ്ചിത അളവിലും കൂടുതല്‍ അജിനമോട്ടോ ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് കമീഷന്‍ ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ഹാജാരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് രണ്ടുമാസം മുമ്പ് കമീഷന്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു വേണ്ടി റിപ്പോര്‍ട്ട് ഹാജരാക്കിയത്. ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ ഇല്ളെന്ന് കണ്ടത്തെിയാണ് കമീഷന്‍ റിപ്പോര്‍ട്ട് നിരസിച്ചത്. ചേര്‍പ്പ് ചെറുവത്തേരിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ നിന്നുള്ള ആസിഡ് മാലിന്യം ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതി കമീഷന്‍ ഫയലില്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.